
ന്യൂഡൽഹി: കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2024-25 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിനിടെ ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’ ഗവൺമെൻറ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയിൽ ഈ പദ്ധതി പുരോഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു. ഗോത്രജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിലെയും അഭിലാഷ ജില്ലകളിലെയും ഗോത്ര കുടുംബങ്ങളിൽ സമ്പൂർണമായി ഈ പദ്ധതി നടപ്പാക്കും.
63,000 ഗ്രാമങ്ങളിലായി രാജ്യത്തുടനീളമുള്ള 5 കോടി ഗോത്രവർഗക്കാർക്ക് പ്രയോജനം നൽകുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’.