കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡിജിറ്റൽ പരസ്യനയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പരസ്യങ്ങളും പ്രചാരണങ്ങളും ഡിജിറ്റൽ മീഡിയയിലും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡിജിറ്റൽ പരസ്യനയം അവതരിപ്പിച്ചു.

കേന്ദ്ര കമ്യൂണിക്കേഷൻ ബ്യൂറോയുടെ(സിബിസി) കീഴിലുള്ള പ്രചാരണങ്ങൾ കൂടുതൽ ഡിജിറ്റൽ മാധ്യമങ്ങളിലേക്കും അതിലൂടെ കൂടുതൽ ജനങ്ങളിലേക്കും എത്തിക്കുക എന്നതാണു ലക്ഷ്യം.

മാർച്ചിലെ കണക്കനുസരിച്ചു രാജ്യത്ത് ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ 88 കോടിക്കു മുകളിലാണെന്നും മൊബൈൽ ഫോൺ കണക്ഷനുള്ളവർ 117.2 കോടിയിലേറെയാണെന്നും വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. ഈ സാഹചര്യത്തിലാണു ഡിജിറ്റൽ ഇടത്തെ പ്രചാരണം ശക്തമാക്കാനുള്ള കേന്ദ്ര തീരുമാനം.

ഒടിടി പ്ലാറ്റ്ഫോമുകൾ, പോഡ്കാസ്റ്റുകൾ, യുട്യൂബ് ചാനലുകൾ എന്നിവിയിലൂടെയെല്ലാം കേന്ദ്രസർക്കാർ വിവരങ്ങൾ പ്രചരിപ്പിക്കും.

പ്രചാരം, സംപ്രേഷകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാകും പരസ്യ നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

X
Top