Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

അരി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രം

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, മിക്ക അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കാന്‍ ആലോചിക്കുന്നു. നീക്കം ആഗോള തലത്തില്‍ ഭക്ഷ്യവില ഉയര്‍ത്തും. ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധിക്കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നു, ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് സര്‍ക്കാര്‍ അതിന്റെ ഭാഗമായാണ് അരിയുടെ കയറ്റുമതി നിരോധിക്കുന്നത്. ഇന്ത്യയുടെ അരി കയറ്റുമതിയുടെ 80 ശതമാനത്തെയും നിരോധനം ബാധിക്കും.

ഈ നീക്കം ആഭ്യന്തര വില കുറയ്ക്കുമെങ്കിലും, ആഗോള ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് അരി ഒരു പ്രധാന ഭക്ഷണമാണ്. ആഗോള വിതരണത്തിന്റെ 90 ശതമാനം ഉപയോഗിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളും.

എല്‍ നിനോ പ്രതിഭാസം വിളകളെ നശിപ്പിക്കുമെന്ന ആശങ്കയാണ് ആഭ്യന്തര വിലവര്‍ദ്ധനവിന് പിന്നില്‍. ബെഞ്ച്മാര്‍ക്ക് വില ഇതിനകം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.

X
Top