ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

രണ്ട് മാസത്തിനകം പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമെത്തും: നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഫ്ളെക്സ് ഫ്യൂവല് വാഹനങ്ങള് ഉറപ്പുനല്കിയിരുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കാരി വാഹനമേഖലയ്ക്ക് കൂടുതല് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പൂര്ണമായും എഥനോള് ഇന്ധനമായി ഒാടുന്ന വാഹനം എത്തിക്കുമെന്നാണ് അദ്ദേഹം ഉറപ്പുനല്കിയിട്ടുള്ളത്. വരുന്ന ഓഗസ്റ്റ് മാസത്തോടെ നൂറുശതമാനം എഥനോളില് പ്രവര്ത്തിക്കുന്ന വാഹനം പുറത്തിറക്കാന് കഴിയുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

പൂര്ണമായും എഥനോള് ഉപയോഗിച്ച് ഓടുന്ന വാഹനം പുറത്തിറക്കും. ബജാജ്, ഹീറോ, ടി.വി.എസ്. തുടങ്ങിയ ഇരുചക്ര വാഹന നിര്മാതാക്കള് 100 ശതമാനം എഥനോള് ഉപയോഗിച്ച് ഓടുന്ന ഇരുചക്ര വാഹനങ്ങള് പുറത്തിറക്കിയിട്ടുണ്ട്.

ടൊയോട്ട നിര്മിച്ചിട്ടുള്ള ക്യാമ്റി പോലുള്ള വാഹനങ്ങള് 60 ശതമാനം പെട്രോളും 40 ശതമാനം ഇലക്ട്രിക്കുമായി ഓടുന്നുണ്ട്. ഈ മാതൃകയില് 60 ശതമാനം എഥനോളും 40 ശതമാനം ഇലക്ട്രിക്കുമായും ടൊയോട്ട വാഹനമെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എഥനോള് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വരവ് രാജ്യത്ത് വലിയ ഒരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പകരം ചെലവ് കുറഞ്ഞും മലിനീകരണ മുക്തവുമായി ഗതാഗത സംവിധാനമാണ് എഥനോളിലൂടെ സാധ്യമാകുന്നത്.

കരിമ്പില് നിന്നുപോലും എഥനോള് ഉത്പാദിപ്പിക്കാന് സാധിക്കുന്നത് കൊണ്ടുതന്നെ എഥനോളിന്റെ നിര്മാതാക്കള് രാജ്യത്തെ കര്ഷകരായിരിക്കുമെന്നുമാണ് നിതിന് ഗഡ്കരി അഭിപ്രായപ്പെടുന്നത്. എ.എന്.ഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രണ്ട് ഇന്ധനങ്ങള് ഉപയോഗിക്കാന് സാധിക്കുന്ന വാഹനങ്ങള് നിര്മിക്കാന് കമ്പനികള്ക്ക് നിര്ദേശം നല്കുമെന്ന് മുമ്പ് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി അറിയിച്ചിരുന്നു.

എഥനോളും പെട്രോള് ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ളെക്സ് ഫ്യുവല് വാഹനം നിര്മിക്കാനാണ് നിര്ദേശം നല്കിയിട്ടുള്ളത്. സാധാരണ പെട്രോളില് പ്രവര്ത്തിക്കുന്ന എന്ജിനുകളെക്കാള് എമിഷനുകള് കുറവാണെന്നതാണ് ഫ്ളെക്സ് ഫ്യുവല് എന്ജിനുകളുടെ പ്രത്യേകത.

ഈ എന്ജിനില് ഉപയോഗിക്കുന്ന സുപ്രധാന ഘടകമായ എഥനോള് പുറപ്പെടുവിക്കുന്ന കാര്ബണിന്റെ അളവ് കുറവാണെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

സാധാരണ വാഹനങ്ങളില് ഉപയോഗിക്കുന്ന ഇന്റേണല് കംമ്പസ്റ്റിന് എന്ജിനുകള് തന്നെയാണ് രണ്ട് ഇന്ധനം ഉപയോഗിക്കാന് സാധിക്കുന്ന രീതിയില് മാറ്റുന്നത്.

ഫ്ളെക്സ് ഫ്യുവലില് പ്രവര്ത്തിക്കുന്ന വാഹനങ്ങള് നിര്മിക്കുന്നത് സംബന്ധിച്ച് കൃത്യമായി വിവരം നല്കാനും മന്ത്രി കമ്പനികളോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

X
Top