ഇന്ത്യ ലോകത്തിൻ്റെ പുനരുപയോഗ ഊർജ തലസ്ഥാനമായി മാറുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിവിഴിഞ്ഞം തുറമുഖത്തിനു വിജിഎഫ്: പ്രധാനമന്ത്രിയുടെ മറുപടി കാത്ത് കേരളംഫുഡ് ഡെലിവറി നികുതി കുറക്കാൻ കേന്ദ്രസർക്കാർഇന്ത്യൻ വ്യാവസായിക രംഗത്ത് നാല് മാസത്തിനിടെ വൻ കുതിപ്പ്വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി ഇന്ത്യ

ഇന്ത്യ ലോകത്തിൻ്റെ പുനരുപയോഗ ഊർജ തലസ്ഥാനമായി മാറുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

ന്യൂഡൽഹി: പുനരുപയോഗ ഊർജത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയെ ചൂണ്ടിക്കാണിച്ചു കൊണ്ട് , ഇന്ത്യ ഒരു ഊർജ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുക മാത്രമല്ല, ലോകത്തിൻ്റെ പുനരുപയോഗ ഊർജ തലസ്ഥാനമായി മാറുകയുമാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു.

ന്യൂഡൽഹിയിൽ നടക്കുന്ന അഞ്ചാമത് സിഐഐ ഇൻ്റർനാഷണൽ എനർജി കോൺഫറൻസ്& എക്‌സിബിഷനെ (ഐഇസിഇ) അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശുദ്ധ ഊർജമേഖലയിൽ ലോകത്തെ ഏറ്റവും സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ശ്രീ ജോഷി പറഞ്ഞു.

“പുനരുപയോഗ ഊർജത്തിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ലോകം ഉറ്റുനോക്കുക മാത്രമല്ല, പല രാജ്യങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. ” മന്ത്രി പറഞ്ഞു. ആഗോള സഹകരണത്തിനുള്ള ഔപചാരിക സംവിധാനമെന്ന നിലയിൽ ഇന്ത്യയുടെ മുൻകൈയിൽ ആരംഭിച്ച 120 രാജ്യങ്ങൾ ഒപ്പിട്ട, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൻ്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

“ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ, ഇന്ത്യ ഏകദേശം 15 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7.54 ജിഗാവാട്ടിൻ്റെ ഇരട്ടിയോളമാണിത് .” ഫോസിൽ ഇതര ഇന്ധന ഊർജ മേഖലയിൽ ഇന്ത്യയുടെ മൊത്തം സ്ഥാപിത ശേഷി 214 GWൽ എത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, 2024 നവംബറിൽ മാത്രം 2.3 GW ശേഷി പുതിയതായി ചേർത്തു. ഇത് 2023 നവംബറിലെ 566 MW ൽ നിന്ന് നാലിരട്ടി വർദ്ധന ഇത് പ്രതിഫലിപ്പിക്കുന്നു.

2030ഓടെ 500 GW ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു. ആഗോളതലത്തിൽ ഏറ്റവും വലിയ കൽക്കരി സ്രോതസ്സുകളിലൊന്ന് ഉണ്ടായിരുന്നിട്ടും, ആഗോള ശരാശരിയുടെ മൂന്നിലൊന്ന് പ്രതിശീർഷ ബഹിർഗമനം എന്ന തോത് ഇന്ത്യ നിലനിർത്തുന്നു.

2015 ലെ പാരീസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഉണ്ടാക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സമയപരിധിക്ക് മുമ്പുതന്നെ പൂർത്തീകരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ഏക ജി 20 രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി എടുത്തുപറഞ്ഞു.

2047-ഓടെ ഒരു വികസിത ഭാരതം കൈവരിക്കുന്നത് സുസ്ഥിരവും ഹരിതവുമായ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ശക്തമായ വിശ്വാസമാണ് ഇന്ത്യയുടെ ഊർജമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തെ നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ച വർധിപ്പിക്കാൻ, സൗര പാനലുകളുടെയും മോഡ്യൂളുകളുടെയും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 24,000 കോടി രൂപ മുതൽമുടക്കിലുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി തുടങ്ങി കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നിരവധി പ്രധാന നടപടികളും മന്ത്രി വിശദീകരിച്ചു.

2025-26 ഓടെ 38 GW ശേഷിയുള്ള 50 സൗര പാർക്കുകൾ സ്ഥാപിക്കാനുള്ള സംരംഭത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

കൂടാതെ, 2029-30 വർഷം വരെയുള്ള പുനരുപയോഗ വാങ്ങൽ ബാധ്യതയ്ക്ക് (Renewable Purchase Obligation (RPO)) മുന്നോട്ടുള്ള പാത പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന 2026-27 ഓടെ 75,021 കോടി രൂപ ചെലവിൽ ഒരു കോടി എണ്ണം സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നതായും ശ്രീ ജോഷി പറഞ്ഞു.

ചടങ്ങിൽ കേന്ദ്രമന്ത്രി സിഐഐ-ഇവൈ എനർജി ട്രാൻസിഷൻ ഇൻവെസ്റ്റ്‌മെൻ്റ് മോണിറ്റർ റിപ്പോർട്ടും പുറത്തിറക്കി. “ഊർജ്ജ പരിവർത്തനത്തെക്കുറിച്ചുള്ള ആഗോള സംഭാഷണം” എന്ന പ്രമേയത്തിൽ നടന്ന കോൺഫറൻസിൽ വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവർ പങ്കെടുത്തു

X
Top