
മുംബൈ: റ്റാഫെ, ബോബ്ക്യാറ്റ്, ക്ലാസ് ട്രാക്ടറുകൾ തുടങ്ങിയ കമ്പനികൾക്കായുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകളുടെ വിതരണക്കാരനാണ് യൂണിപാർട്ട്‌സ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയോടെ ഏകദേശം 150 ദശലക്ഷം ഡോളറിന്റെ വരുമാനം നേടിയിരുന്നു.
അടുത്ത 3-5 വർഷത്തിനുള്ളിൽ വിറ്റുവരവ് 300 ദശലക്ഷം ഡോളറായി ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും കയറ്റുമതിയിൽ നിന്നാണ് വരുന്നത്. 3 പോയിന്റ് ലിങ്കേജ് (3PL), പ്രിസിഷൻ മെഷീൻഡ് പാർട്‌സ് (PMP) എന്നിവയുടെ ബിസിസ്സുകളിൽ നിന്ന് 7-8% ഓർഗാനിക് വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
യുണിപാർട്ട്‌സിന് 66,940 ടൺ സ്ഥാപിത ശേഷിയുണ്ട്. കൂടാതെ കമ്പനി ഉടൻ തന്നെ പൊതു വിപണിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നു. ഐപിഒയിലൂടെ ഏകദേശം ₹ 1,000-1,200 കോടി രൂപ സമാഹരിക്കാനാണ് സ്ഥാപനത്തിന്റെ പദ്ധതി.