ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചെറുകിട ബിസിനസുകൾക്ക് യുഎഇയിൽ കോർപറേറ്റ് നികുതി ഇളവ്

ദുബായ്: ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന കോർപറേറ്റ് നികുതിയിൽ ചെറുകിട, ഇടത്തരം ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ എന്നിവർക്ക് യു.എ.ഇ ധനമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു.

30 ലക്ഷം ദിർഹമോ അതിൽ താഴെയോ വരുമാനമുള്ള ബിസിനസുകൾക്കും വ്യക്തികൾക്കും ഉപകാരപ്പെടുന്ന ‘ചെറുകിട ബിസിനസ് റിലീഫ് സംരംഭ’മാണ് പ്രഖ്യാപിച്ചത്.

സ്റ്റാർട്ടപ്പുകളെയും മറ്റ് ചെറുകിട ബിസിനസുകാരെയും സഹായിക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023 ഡിസംബർ 31ന് അവസാനിക്കുന്ന കാലയളവ് വരെയാണ് സംരംഭത്തിലൂടെ നികുതിയിളവ് ലഭിക്കുക.

മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചാൽ നികുതി ബാധ്യതയുള്ള വ്യക്തികൾക്ക് ചെറുകിട ബിസിനസ് റിലീഫ് ക്ലെയിമിന് അപേക്ഷിക്കാം.

അതേസമയം ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തനവും 315 കോടി ദിർഹത്തിൽ കൂടുതൽ ഏകീകൃത ഗ്രൂപ് വരുമാനവുമുള്ള മൾട്ടിനാഷനൽ എന്‍റർപ്രൈസസ് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കും ഫ്രീ സോൺ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭ്യമാകില്ല.

ബിസിനസ് ലാഭത്തിന് ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോർപറേറ്റ് നികുതി ബാധകമല്ല.

ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റു വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാകില്ല.

ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ് കോർപറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

X
Top