അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

കോളേജ് പ്രവേശനത്തില്‍ വമ്പന്‍ മാറ്റവുമായി യുജിസി; ഇനി വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍

ന്യൂഡൽഹി: സര്വകലാശാല പ്രവേശനങ്ങളില് വമ്പന് മാറ്റവുമായി യുജിസി. സര്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്ഷത്തില് രണ്ട് തവണ പ്രവേശനമാക്കാനാണ് തീരുമാനം.

യുജിസി ചെയര്മാന് ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജൂലായ്-ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നീ മാസങ്ങളില് വിദ്യാര്ഥികള്ക്ക് കോളേജുകള് അഡമിഷനെടുക്കാം. വിദേശ സര്വകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം എന്നാണ് യുജിസി വിശദീകരിക്കുന്നത്.

ഇന്ത്യന്സര്വകലാശാലകള്ക്ക് വര്ഷത്തില് രണ്ട് തവണ അഡ്മിഷന് നല്കാനായാല് അത് നിരവധി വിദ്യാര്ഥികള്ക്ക് ഗുണം ചെയ്യും. സ്വകാര്യ ആവശ്യങ്ങള്, ആരോഗ്യ ബുദ്ധിമുട്ടുകള്, പ്ലസ്ടു ബോര്ഡ് ഫലം വൈകുക എന്നീ കാരണങ്ങള് പലതുകൊണ്ടും ജൂലായില് അഡ്മിഷന് എടുക്കാന് സാധിക്കാത്തവര്ക്ക് അതേവര്ഷം തന്നെയുള്ള അടുത്ത സെഷനില് അപേക്ഷിക്കാം. ഒരു വര്ഷം കളയേണ്ട ആവശ്യം വരുന്നില്ല.

2013 മുതല് ഓപ്പണ്/ ഡിസ്റ്റന്സ് വിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം നടപ്പിലാക്കിയിരുന്നു. വിദ്യാര്ഥികളില് നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്ന്നാണ് റെഗുലര് വിദ്യാഭ്യാസത്തിലും ഈ മാറ്റം കൊണ്ടുവരുന്നത്.

മെയ് 15-ന് ചേര്ന്ന യുജിസിയുടെ യോഗമാണ് തീരുമാനമെടുത്തത്.
നിലവിലെ തീരുമാന പ്രകാരം ഈ അക്കാദമിക്ക് വര്ഷത്തെ ജൂലൈ ഓഗസ്റ്റ് മാസത്തിലെ പ്രവേശനം സാധാരണ ഗതിയില് നടക്കും.

അതിന് ശേഷം ജനുവരി ഫെബ്രുവരി മാസവും ആവശ്യമെങ്കില് സര്വകലാശാലകള്ക്ക് പ്രവേശനം നടത്താം. ഇത് എല്ലാ സര്വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നില്ല.

ആവശ്യമുള്ള സ്ഥാപനങ്ങള് ഈ രീതിയിലേക്ക് മാറ്റാം എന്നാണ് യുജിസി നിര്ദേശം.

X
Top