
ഇന്ത്യയിൽ ഒരു സംരംഭം തുടങ്ങാനും വളരാനും ഏറ്റവും പറ്റിയ സമയം ഏതെന്ന് ചോദിച്ചാൽ ഫ്രഷ് ടു ഹോം ഉടമ മാത്യു ജോസഫ് പറയും അത് ഇതാണ്, ഇതാണ്, ഇതാണ് എന്ന്. നല്ല ആശയമാണോ, വളർച്ചാ സാധ്യത ഉണ്ടോ, പ്രമോട്ടർമാർക്ക് വിശ്വാസ്യത ഉണ്ടോ? എങ്കിൽ ഫണ്ടിംഗ് ഇക്കാലത്ത് ഒരു വെല്ലുവിളിയേ അല്ലെന്ന് അദ്ദേഹം നിസംശയം പറയുന്നു. അവസരങ്ങളുടെ പറുദീസയാണ് ഇന്ത്യയെന്ന് അദ്ദേഹത്തിന്റെ നിഗമനം. നവസംരംഭകർ ശ്രദ്ധാപൂർവം കേൾക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട് സാലു മുഹമ്മദ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ ഈ രണ്ടാം ഭാഗത്ത്.