കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ‘ഓയോ’യില്‍ മുറിയില്ല

ന്യൂഡല്‍ഹി: അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി മുറി നല്‍കേണ്ടതില്ലെന്ന പുതിയ ചെക്ക് ഇൻ പോളിസിയുമായി പ്രമുഖ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ‘ഓയോ. കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകള്‍ക്കായാണ് പുതിയ നയം.

ഉത്തർപ്രദേശിലെ മീററ്റിലാണ് ആദ്യം നടപ്പാക്കുക. അവിവാഹിതരായ സ്ത്രീ-പുരുഷന്മാരെ ഓയോ ഹോട്ടലുകളില്‍ പ്രവേശിപ്പിക്കില്ല.

ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. ഓണ്‍ലൈൻ ബുക്കിങ്ങിനും ഇതു ബാധകമാകും.

ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകള്‍ക്ക് നല്‍കിയെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നയം വ്യാപിപ്പിക്കുമെന്നും ഓയോ അറിയിച്ചു.

X
Top