Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഗോൾഡ് ലോണിൽ ഇനി എല്ലാ മാസവും പണം തിരിച്ചടക്കേണ്ടി വന്നേക്കും

ഗോൾഡ് ലോണിൽ വലിയ മാറ്റങ്ങൾ അധികം വൈകാതെ പ്രതീക്ഷിക്കാം. ലോൺ തിരിച്ചടവിന് ഇനി ഇഎംഐ ഓപ്ഷൻ കൊണ്ടുവന്നേക്കും. നിലവിൽ ഗോൾഡ് ലോൺ എടുക്കുന്നവർ കാലാവധി അവസാനിക്കുമ്പോൾ പുതുക്കി വയ്ക്കുന്ന രീതി ഇതോടെ അവസാനിച്ചേക്കാം.

ടേം ലോണുകൾക്ക് സമാനമായി ഇഎംഐ ഓപ്ഷൻ വരുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് സ്വർണ പണയ വായ്പകളെ ആശ്രയിക്കുന്നവർക്കും സൗകര്യമനുസരിച്ച് വായ്പാ തിരിച്ചടവ് നടത്തുന്നവർക്കും തിരിച്ചടിയാകാം.

സ്വർണ പണയ വായ്പാവിതരണത്തിലും തിരിച്ചടവിലും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുകയാണ് ആർബിഐ. വായ്പാ തിരിച്ചടവിലുണ്ട് ഒട്ടേറെ പൊരുത്തക്കേടുകൾ. ആർബിഐ നിർദേശപ്രകാരം ഗോൾഡ് ലോണുകൾക്ക് ഇനി കൃത്യമായ തിരിച്ചടവ് മാനദണ്ഡങ്ങളും വരും. ഇത് നിലവിലെ നടപടിക്രമങ്ങളിൽ മാറ്റം വരുത്തും.

ബാങ്കുകളും ബാങ്ക് ഇതരധനകാര്യ സ്ഥാപനങ്ങളും നിർദേശം നടപ്പാക്കിയേക്കും എന്ന് സൂചന. സ്വർണ്ണ വായ്പ തിരിച്ചടവിൽ കാലതാമസം വരുന്നതായി ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളിലും ഈ പ്രശ്നമുണ്ട്.

ഇഎംഐ അടിസ്ഥാനത്തിൽ തിരിച്ചടവ് വരുന്നത് ലോൺ തിരിച്ചടവ് വേഗത്തിലാക്കും.

സ്ഥാപനങ്ങൾ സ്വർണാഭരണങ്ങൾ ഈടുവാങ്ങി ലോൺ അനുവദിക്കുന്നതിലും ക്രമക്കേടുകൾ ഉണ്ടെന്ന് ആർബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ലോൺ അനുവദിക്കുന്നതിൽ മാത്രമല്ല, മൂല്യനിർണ്ണയ നടപടികൾ, ലേലത്തിലെ സുതാര്യത, സ്വർണത്തിൻ്റെ മൂല്യത്തിനനുസരിച്ചുള്ള തുക നൽകുന്നതിലെ അനുപാതം എന്നിവയിലും സ്ഥാപനങ്ങൾ പിഴവുകൾ വരുത്തുന്നുണ്ട് എന്നാണ് ആർബിഐയുടെ കണ്ടെത്തൽ.

ഭാഗികമായി സ്വർണ പണയ വായ്പാ തിരിച്ചടവുകൾ നടത്തുന്നതിനുള്ള സൗകര്യം വായ്പാ തിരിച്ചടവ് മുടങ്ങുന്നതിന് കാരണമാകുന്നുണ്ട് എന്നതാണ് ഇഎംഐ ഓപ്ഷനെ കുറിച്ച് ചിന്തിക്കാൻ ധനകാര്യസ്ഥാപനങ്ങളെയും പ്രേരിപ്പിക്കാൻ കാരണം.

X
Top