ബാംഗ്ലൂർ: സർക്കാർ ജോലികൾക്കായുള്ള ടെസ്റ്റ് തയ്യാറെടുപ്പ് പ്ലാറ്റ്‌ഫോമായ എക്സാമ്പൂറിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് ഏറ്റെടുത്തതായി എഡ്‌ടെക് പ്രമുഖരായ അപ്‌ഗ്രേഡ് ചൊവ്വാഴ്ച അറിയിച്ചു. ഈ സാമ്പത്തിക വർഷം 70 കോടി രൂപയുടെ വരുമാനമാണ് എക്സാംപൂർ ലക്ഷ്യമിടുന്നത്.
യൂപിഎസ് സി, എസ്എസ്സി, പ്രതിരോധം, ബാങ്കിംഗ്, അദ്ധ്യാപനം, മറ്റ് സംസ്ഥാന സർക്കാർ തലത്തിലുള്ള ജോലികൾ തുടങ്ങിയ സർക്കാർ ജോലി പരീക്ഷകൾക്കായി 27-ലധികം യൂട്യൂബ് ചാനലുകൾ വഴി എക്സാംപൂർ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു.
ടെസ്റ്റ്-പ്രെപ്പ് പ്ലാറ്റ്‌ഫോമിന് ഏകദേശം 12 ദശലക്ഷം വരിക്കാരുടെ അടിത്തറയും ശരാശരി 2.5 ദശലക്ഷം വിദ്യാർത്ഥികളുമുണ്ട്. ന്യൂ ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ ഹിന്ദി സംസാരിക്കുന്ന വിപണികളിൽ പ്ലാറ്റഫോമിന് ഗണ്യമായ സാന്നിധ്യമുണ്ട്, കൂടാതെ കമ്പനിയുടെ 90 ശതമാനം പണമടച്ചുള്ള ഉപയോക്താക്കളും ടയർ-2, 3, 4 വിപണികളിൽ നിന്നുള്ളവരാണ് എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഓൺലൈൻ ടെസ്റ്റ് സീരീസ്, സൗജന്യ ക്വിസുകൾ, തത്സമയ സ്കോളർഷിപ്പ് ടെസ്റ്റുകൾ, സ്റ്റഡി മെറ്റീരിയൽ റിപ്പോസിറ്ററികൾ, ഇ-ബുക്ക് പോർട്ട്ഫോളിയോ എന്നിവയും എക്സാമ്പൂർ വാഗ്ദാനം ചെയ്യുന്നു.