2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ആഗോള കാമ്പസുകൾ ആരംഭിക്കുന്നതിനായി 30 മില്യൺ ഡോളർ നിക്ഷേപിക്കാൻ അപ്ഗ്രേഡ്

ബാംഗ്ലൂർ: 30 മില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ യുഎസിലും ഇന്ത്യയിലും മറ്റ് പ്രദേശങ്ങളിലുമായി അടുത്ത വർഷം 10 ആഗോള കാമ്പസുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ അപ്ഗ്രേഡ്.

‘UGDX’ എന്ന പുതിയ ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ അഞ്ച്, യുഎസിൽ മൂന്ന്, സിംഗപ്പൂരിലും മിഡിൽ ഈസ്റ്റിലും ഓരോന്നും വീതം കാമ്പസുകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള കോളേജ് പഠിതാക്കളും ജോലി ചെയ്യുന്ന പ്രൊഫഷണലുകളും ഉൾപ്പെടുന്ന ലോകത്തിലെ ആദ്യത്തേതും വലുതുമായ സമ്പൂർണ്ണ സംയോജിത ഹയർ എഡ്‌ടെക് കമ്പനിയാകാൻ അപ്ഗ്രേഡ് ലക്ഷ്യമിടുന്നു.

മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് നിലവിൽ സൗകര്യങ്ങളുണ്ട്. ‘UGDX’-ന് കീഴിൽ, അപ്‌ഗ്രേഡ് വിവിധ ഭൂമിശാസ്ത്രങ്ങളിൽ ഫാക്കൽറ്റി റിക്രൂട്ട്‌മെന്റുകൾ നടത്താൻ പദ്ധതിയിടുന്നു. കൂടാതെ കമ്പനി ഒരു ആവാസവ്യവസ്ഥയ്ക്കുള്ളിൽ കാമ്പസുകൾ, ഫാക്കൽറ്റികൾ, കോർപ്പറേറ്റുകൾ എന്നിവയെ തടസ്സമില്ലാതെ സമന്വയിപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കും.

എഐ, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, കണക്റ്റഡ് ഉപകരണങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ മാനേജ്‌മെന്റ്, ലീഡർഷിപ്പ് കോഴ്‌സുകൾ, ക്ലൗഡ് എന്നിവയിലാകും ‘UGDX’ ശ്രദ്ധ കേന്ദ്രികരിക്കുക. ബ്രാൻഡ് ഈ മേഖലകളിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യും.

‘UGDX’ അടുത്തിടെ ഡാറ്റ സയൻസ്, എഐ, മെഷീൻ ലേണിംഗ് കേന്ദ്രീകൃത ഓഫ്‌ലൈൻ ഇൻസ്റ്റിറ്റ്യൂട്ടായ ‘INSOFE’ നെ ഏറ്റെടുത്തിരുന്നു. അതേസമയം അപ്ഗ്രേഡിന് 100-ലധികം രാജ്യങ്ങളിലായി 300 ദശലക്ഷത്തിലധികം പഠിതാക്കളുടെ അടിത്തറയും 300-ലധികം യൂണിവേഴ്സിറ്റി പങ്കാളികളുമുണ്ട്.

X
Top