ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

യുപിഐ ഇടപാടുകളുടെ മൂല്യം 15 ലക്ഷം കോടി കവിഞ്ഞു

ന്യൂഡൽഹി: ജൂലൈ മാസത്തില്‍ നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം ആയിരം കോടിക്കു അടുത്ത്. കൃത്യമായി പറഞ്ഞാൽ 996 കോടി. ഈ ഇടപാടുകളുടെ മൂല്യം 15 ലക്ഷം കോടി കവിഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുപിഐ യുടെ മാതൃ സംഘടനയായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇപ്പോള്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ ലക്ഷ്യമിടുന്നു. ഇപ്പോള്‍ നടക്കുന്ന ഇടപാടുകളുടെ മൂന്നിരട്ടിയാണിത്. നിലവിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കായ 40 ശതമാനത്തില്‍ നിന്ന് ഈ ലക്ഷ്യത്തിലെത്താം എന്ന് .എന്‍പിസിഐ പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന മൊത്തം വാണിജ്യ ഇടപാടുകളില്‍ ഏകദേശം 57ശതമാനവും യു പി ഐ ലാണ് നടക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ദശലക്ഷക്കണക്കിന് വ്യാപാരികള്‍ സ്വീകരിച്ച ക്യുആര്‍ കോഡാണ് ഈ വളര്‍ച്ചയെ നയിക്കുന്നത്. യുപിഐക്ക് 400 ദശലക്ഷത്തിലധികം ഉപയോക്താള്‍ ഉണ്ട്.

യുപിഐ ഉപയോഗിക്കുമ്പോള്‍ ഉള്ള സീറോ പേയ്മെന്റ് കമ്മീഷന്‍, എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്) എന്നത് പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളേക്കാള്‍ ആകര്‍ഷകമാക്കി. കൂടാതെ, ഒരു ക്യുആര്‍ കോഡിന്റെ പ്രിന്റൗട്ട് എടുക്കുന്നത് ചെലവുകുറഞ്ഞതുമാണ്.

യുപിഐയുടെ സ്വാധീനവും വളര്‍ച്ചയും ബാധിക്കുന്നതു ക്രെഡിറ് കാര്‍ഡുകളുടെയും ഡെബിറ്റ് കാര്‍ഡുകളുടെയും ബിസിനെസ്സിനെയാണ്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഡെബിറ്റ് കാര്‍ഡ് ചെലവ് 20 ശതമാനമാണ് കുറഞ്ഞത്.

ഇതുവരെ കാര്‍ഡുകളുടെ ടെറിട്ടറിയായിരുന്ന വ്യത്യസ്ത ഫീച്ചറുകള്‍ യുപിഐ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഇപ്പോള്‍ ഒരു വാലറ്റ് സൗകര്യം നല്‍കുന്നു.

തങ്ങളുടെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ ചെറിയ ഇടപാടുകളാല്‍ ഭാരമാകുന്നു എന്ന ബാങ്കുകളുടെ പരാതിയെത്തുടര്‍ന്ന്, യുപിഐ അക്കൗണ്ടിലോ ആപ്പിലോ ഒരു വാലറ്റ് ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ (പിന്‍) ഇല്ലാതെ ചെറിയ പേയ്മെന്റുകള്‍ നടത്താനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.

കാര്‍ഡുകളില്‍ മാത്രം ലഭ്യമായിരുന്ന മറ്റൊരു ഫീച്ചര്‍ യുപിഐയില്‍ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ഇഎംഐ പേയ്മെന്റുകളാണ്.

യൂട്ടിലിറ്റി പേയ്മെന്റുകള്‍ക്കും മറ്റ് ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ക്കുമായി, പ്ലാറ്റ്ഫോം ഉപഭോക്താക്കളെ ഒരു ഓട്ടോ പേ മാന്‍ഡേറ്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഇത് ദീര്‍ഘകാലമായി ക്രെഡിറ്റ് കാര്‍ഡുകളുടെയും നെറ്റ് ബാങ്കിംഗിന്റെയും സംരക്ഷണമായിരുന്നു.

X
Top