ന്യൂഡൽഹി: യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും.
യുപിഐ രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായി ഒപ്പിട്ട കരാർ.
തയ്‌വാൻ ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു.
ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്കും അയയ്ക്കാമെന്നതാണ് മെച്ചം.
പ്രതിദിനം 60,000 രൂപയുടെ പണമിടപാട് വരെ നടത്താനാണ് നിലവിൽ അനുമതി.