മുംബൈ: എച്ച്എംഡി ഗ്ലോബല്‍(HMD Global) ഇന്ത്യയില്‍ രണ്ട് ഫീച്ചര്‍ ഫോണുകള്‍ കൂടി പുറത്തിറക്കി. വളരെ സാധാരണമായ ഉപയോഗത്തിനുള്ള മൊബൈല്‍ ഫോണുകളാണ്(Mobile Phones) ഇതെങ്കിലും യൂട്യൂബും, യുപിഐ പേയ്‌മെന്‍റും അടക്കമുള്ള സൗകര്യങ്ങള്‍ ഈ ഫോണുകളില്‍ എച്ച്എംഡി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
പുത്തന്‍ കണക്റ്റിവിറ്റി സൗകര്യങ്ങളോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ഈ ഫോണുകളിലൂടെ എച്ച്എംഡിയുടെ ലക്ഷ്യം.
ക്ലൗഡ് ഫോണ്‍ ആപ്പ് വഴി യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവയിലേക്കുള്ള ആക്‌സ്സസും ഇന്‍റര്‍നെറ്റ് സൗകര്യമില്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ട്രാന്‍സാക്ഷന്‍ (ഓഫ്‌ലൈന്‍ യുപിഐ പേയ്‌മെന്‍റ്‌സ്) നടത്താനുള്ള സംവിധാനവും ഈ ഫോണുകളിലുണ്ട്.
പ്രീ-ലോഡഡായ ആപ്ലിക്കേഷനാണ് ഇന്‍റര്‍നെറ്റ് ആക്‌സ്സസ് ഇല്ലാതെ യുപിഐ വിനിമയം സാധ്യമാക്കുക.
പുതിയ കണ്ടുപിടിത്തങ്ങളും പുതിയ സ്റ്റൈലിഷ് ഡിസൈനും വിനോദാപാദികളും യുപിഐ സൗകര്യങ്ങളുമായി ഇന്ത്യയില്‍ പുതുമ കൊണ്ടുവരാറുള്ള കമ്പനിയുടെ ലെഗസി തുടരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് എച്ച്എംഡി ഇന്ത്യ സിഇഒയും വൈസ് പ്രസിഡന്‍റുമായ രവി കന്‍വാര്‍ പറഞ്ഞു.
നൂതനമായ ആശയങ്ങള്‍ക്കും ആവശ്യമായ കണക്റ്റിവിറ്റി സൗകര്യത്തിനും യുപിഐ പോലുള്ള നവീനമായ ഫീച്ചറുകള്‍ക്കും എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ പ്രധാന്യം നല്‍കുന്നതായി അദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തേ റീപ്ലേസ്‌മെന്‍റ് വാറണ്ടി, 1450 എംഎഎച്ചിന്‍റെ ലോംഗ് ലാസ്റ്റിംഗ് ബാറ്ററി, കൂടുതല്‍ ടോക്‌ടൈമും സ്റ്റാന്‍ഡ്‌ബൈയും, എംപി3 പ്ലെയര്‍, വയര്‍ലെസ് എഫ്‌എം റേഡിയോ, 32 ജിബി വരെ മൈക്രോ എസ്‌ഡി കാര്‍ഡ്, 13 ഇന്‍പുട്ട് ഭാഷകള്‍, 23 ഭാഷകള്‍ എന്നിവയും എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ ഫോണുകളുടെ ഫീച്ചറാണ്.
എച്ച്എംഡി 105 4ജി മൂന്ന് നിറങ്ങളിലും എച്ച്എംഡി 110 4ജി രണ്ട് നിറങ്ങളിലും ലഭ്യമായിരിക്കും. എച്ച്എംഡി 105 4ജിക്ക് 2,199 രൂപയും, എച്ച്എംഡി 110 4ജിക്ക് 2,399 രൂപയുമാണ് വില.
എച്ച്എംഡി ഗ്ലോബല്‍ വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും വഴി ഇരു ഫോണ്‍ മോഡലുകളും വാങ്ങാം.