Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആശുപത്രി ബില്‍ അടക്കമുള്ള യൂപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി എൻപിസിഐ

ന്യൂഡൽഹി: ഏതാനും വിഭാഗങ്ങളിലെ യുപിഐ(UPI) ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയർത്തി നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ (NPCI). തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഉയർന്ന തുകയുടെ ഇടപാടുകൾ നടത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി.

സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം, ക്യാപിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകൾക്ക് രണ്ടുലക്ഷവും.

എന്നാൽ, ഓ​ഗസ്റ്റ് 24-ലെ നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ സർക്കുലർ പ്രകാരം, നികുതി ഇടപാടുകൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകൾക്ക് പരിധി അഞ്ച് ലക്ഷമായിരിക്കും.

ഈ രീതിയിലുള്ള ഇടപാടുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻ.പി.സി.ഐ.യുടെ തീരുമാനത്തിനുപിന്നിൽ. ബാങ്കുകൾ, പേയ്മെന്റ് സേവന ദാതാക്കൾ, യു.പി.ഐ.

ആപ്പുകൾ എന്നിവയോട് പുതിയ ഇടപാട് പരിധികൾ ഉൾക്കൊള്ളാകുന്ന രീതിയിലേക്ക് അപ്ഡേഷനുകൾ മെച്ചപ്പെടുത്തണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top