Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

യുപിഐ പേമെന്റ് ഇടപാട് മൂല്യത്തിൽ കുറവ്

ന്യൂഡൽഹി: കഴിഞ്ഞമാസങ്ങളിൽ മികച്ച വർദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു.

11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. ഒക്‌ടോബറിൽ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം.

മൊത്തം ഇടപാടുകളുടെ എണ്ണം ഒക്‌ടോബറിലെ 730.5 കോടിയിൽ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തിൽ 55 ശതമാനം വർദ്ധനയുണ്ട്.

ദീപാവലി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്‌ടോബറിൽ ഇടപാടുകളും മൂല്യവും കൂടിയതെന്ന് വിലയിരുത്തപ്പെടുന്നു.

സെപ്തംബറിൽ ഇടപാടുകൾ 678 കോടിയും മൂല്യം 11.16 ലക്ഷം കോടി രൂപയും ആയിരുന്നു.

X
Top