ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

യുപിഐ ഇടപാടുകളുടെ എണ്ണം പുതിയ ഉയരത്തിൽ

മുംബൈ: ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള പേയ്‌മെന്റുകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. 2024 ഫെബ്രുവരിയില്‍ യുപിഐ വഴി 18.2 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണം 122 കോടിയുമാണ്.

ഇടപാടുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഫെബ്രുവരിയിലെ ഇടപാട് 2024 ജനുവരിയേക്കാള്‍ കുറവാണ്.

എന്നാല്‍ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ഇടപാടുകള്‍ കൂടുതലുമാണ്.
ജനുവരിയില്‍ 18.4 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഫെബ്രുവരിയില്‍ 18.2 ലക്ഷം കോടി രൂപയുടെ ഇടപാടുകളും നടന്നു.

ജനുവരിയില്‍ നടന്ന ഇടപാടുകളുടെ എണ്ണം 121 കോടിയാണെങ്കില്‍ ഫെബ്രുവരിയിലിത് 122 കോടിയാണ്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്തുവിട്ടത്.

യുപിഐ വഴി ഇന്ത്യയില്‍ പ്രതിദിനം 40,000 മുതല്‍ 80,000 കോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്നതായിട്ടാണ് എന്‍പിസിഐ പറയുന്നത്.

2022-ലെ കണക്കുകള്‍ പ്രകാരം ലോകത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ്.

2024 ജനുവരിയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ഇടപാടുകളുടെ മൂല്യം യഥാക്രമം 91.24 ലക്ഷം കോടി രൂപയുടെയും 28.16 ലക്ഷം കോടി രൂപയുടേതുമാണ്‌.

ഇന്ന് യുപിഐ സേവനം ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, നേപ്പാള്‍ മൗറീഷ്യസ്, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ലഭിക്കുന്നുണ്ട്.

X
Top