മുംബൈ: പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന ക്ലീൻ മാക്സ് ക്രാറ്റോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി റെൻആഗ്രോ-കെമിക്കൽ സ്ഥാപനമായ യുപിഎൽ ലിമിറ്റഡ് അറിയിച്ചു.
ഒരു ലക്ഷം രൂപയുടെ മൂലധനത്തോടെ 2022 ജൂലൈ 28 നാണ് ക്ലീൻ മാക്സ് രൂപീകരിച്ചത്. സോളാർ/കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനി ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ക്ലീൻ മാക്സ് ക്രാറ്റോസ് ഒരു ഹൈബ്രിഡ് 28.05 MW സോളാർ, 33 MW വിൻഡ് പവർ പ്രോജക്റ്റ് ക്യാപ്ടീവ് മോഡലിന് കീഴിൽ വികസിപ്പിച്ച് പരിപാലിക്കുമെന്ന് യുപിഎൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഈ പദ്ധതി യുപിഎല്ലിനെ അതിന്റെ പുനരുപയോഗ ഊർജ ഉപയോഗം നിലവിലെ 8 ശതമാനത്തിൽ നിന്ന് മൊത്തം ആഗോള വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനമായി ഉയർത്താൻ സഹായിക്കും. കരാർ പ്രകാരം ക്ലീൻ മാക്സ് ക്രാറ്റോസിന്റെ 2,600 ഓഹരികൾ 26,000 രൂപയ്ക്ക് യുപിഎൽ ഏറ്റെടുക്കും. കൂടാതെ യുപിഎൽ ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി ഏകദേശം 39.60 കോടി രൂപ ക്ലീനിൽ നിക്ഷേപിക്കും.
6 ബില്യൺ യുഎസ് ഡോളറിലധികം വാർഷിക വരുമാനം ഉള്ള സുസ്ഥിര കാർഷിക ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും ആഗോള ദാതാവാണ് യുപിഎൽ ലിമിറ്റഡ്.