![](https://www.livenewage.com/wp-content/uploads/2022/06/upl.png)
മുംബൈ: അഗ്രോകെമിക്കല്‍ കമ്പനിയായ യുപിഎല്‍ ലിമിറ്റഡ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 166 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 81 ശതമാനം കുറവ്.
463 കോടി രൂപ അറ്റദായമാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാനം 17 ശതമാനം താഴ്ന്ന് 8963 കോടി രൂപയായപ്പോള്‍ ഇബിറ്റ 32 ശതമാനം ഇടിഞ്ഞ് 1593 കോടി രൂപയിലെത്തി. ഇബിറ്റ മാര്‍ജിന്‍ 387 ബേസിസ് പോയിന്റ് താഴ്ന്ന് 17.8%.
പ്രവര്‍ത്തന ലാഭം 3-7 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. മാത്രമല്ല, അടുത്ത പാദത്തെ അനുമാനം കുറയ്ക്കാനും കമ്പനി തയ്യാറായി