![](https://www.livenewage.com/wp-content/uploads/2023/11/ipo-1.webp)
കാര്‍ഷിക ഉല്‍പ്പന്ന മേഖലയിലെ പ്രമുഖ കമ്പനിയായ യുപിഎല്‍ സബ്‌സിഡറിയായ അദ്വാന്ത എന്റര്‍പ്രൈസസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നടത്താന്‍ ഒരുങ്ങുന്നു.
വിത്ത് ഉല്‍പ്പാദന മേഖലയിലാണ് അദ്വാന്ത എന്റര്‍പ്രൈസസ് പ്രവര്‍ത്തിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷം ആദ്യത്തില്‍ ഐപിഒ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബോഫ സെക്യൂരിറ്റീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് അദ്വാന്ത ഐപിഒയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരായി പ്രവര്‍ത്തിക്കുന്നത്. അദ്വാന്തയിലെ 10-12 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് യുപിഎല്ലിന്റെ നീക്കം.
കടം തിരിച്ചടക്കുന്നതിനായി ഐപിഒ വഴി സമാഹരിക്കുന്ന പണം വിനിയോഗിക്കും. 400 കോടി ഡോളര്‍ വിപണിമൂല്യമാണ് ഐപിഒയിലൂടെ ലക്ഷ്യമാക്കുന്നത്.
4000 കോടി രൂപ വില വരുന്ന അവകാശ ഓഹരികള്‍ അനുവദിക്കാനും പദ്ധതിയുണ്ട്. അദ്വാന്തയുടെ 86.7 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നത് യുപിഎല്‍ ആണ്. സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ ത്രൈമാസത്തില്‍ 1217 കോടി രൂപയായിരുന്നു യുപിഎല്ലിന്റെ നഷ്‌ടം.
മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 1087 കോടി രൂപ നഷ്‌ടമുണ്ടായിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 27.72 ശതമാനം കുറഞ്ഞു. 9887 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. ഇത് മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 13,679 കോടി രൂപയായിരുന്നു.