![](https://www.livenewage.com/wp-content/uploads/2022/06/upl.png)
മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഏകീകൃത അറ്റാദായം 28.4% വർധിച്ച് 814 കോടി രൂപയായതായി യുപിഎൽ അറിയിച്ചു. സമാനമായി കമ്പനിയുടെ ഏകീകൃത വരുമാനം 18.4% ഉയർന്ന് 12,507 കോടി രൂപയായി.
ഉയർന്ന വില്പന, മികച്ച ഉൽപ്പന്ന മിശ്രിതം, കാര്യക്ഷമമായ വിതരണ ശൃംഖല മാനേജ്മെന്റ് എന്നിവയാണ് ശക്തമായ വരുമാന വളർച്ചയിലേക്ക് നയിച്ചതെന്ന് കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ഈ പാദത്തിൽ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2,768 കോടി രൂപയായും പ്രവർത്തന മാർജിൻ 278 ബേസിസ് പോയിന്റ് വർധിച്ച് 22.1 ശതമാനമായും ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും ആരോഗ്യകരമായ വളർച്ച തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അവലോകന പാദത്തിൽ ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ കമ്പനിയുടെ വരുമാനം 24% വർധിച്ചപ്പോൾ, യൂറോപ്പിലെ വളർച്ച 1% മാത്രമായിരുന്നു.
കാർഷിക രാസവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കൾ, കെമിക്കൽ ഇന്റർമീഡിയറ്റുകൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് യുപിഎൽ ലിമിറ്റഡ്. കൂടാതെ ഇത് വിള സംരക്ഷണ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.