Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

യുപിഎല്‍ നാലാംപാദം: അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 792 കോടി രൂപയായി

മുംബൈ: പ്രമുഖ കെമിക്കല്‍, വളം കമ്പനിയായ യുപിഎല്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 792 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം കുറവ്.

792 കോടി രൂപയില്‍ അറ്റാദായം പ്രതീക്ഷിച്ചതിനേക്കാളും കുറവാണ്. 1713 കോടി രൂപയാണ് വിശകലനവിദഗ്ധര്‍ പ്രവചിച്ചിരുന്നത്. വരുമാനം 4 ശതമാനമുയര്‍ന്ന് 16569 കോടി രൂപയായി.

എബിറ്റ 16 ശതമാനം താഴ്ന്ന് 3033 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 338 ബേസിസ് പോയിന്റ് താഴ്ന്ന് 18.3 ശതമാനം. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2023 സാമ്പത്തികവര്‍ഷത്തെ വരുമാനം 16 ശതമാനമുയര്‍ന്ന് 53576 കോടി രൂപയായി.

അറ്റ കടം 440 മില്യണ്‍ ഡോളര്‍.നേരത്തെ 617 മില്യണ്‍ ഡോളര്‍ ബാധ്യത തീര്‍ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ 2.06 ബില്യണ്‍ ഡോളറായിരുന്നു കടം.

ഉത്പന്നങ്ങളുടെ വില കുറച്ചതും പ്ലാന്റിംഗ് സീസണ്‍ തുടങ്ങാന്‍ വൈകിയതും അറ്റാദായം കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു.

X
Top