മുംബൈ: അതിനൂതനവും സുസ്ഥിരവുമായ ലഗേജ് ബ്രാന്‍ഡായ അപ്പര്‍കേസ് ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എക്‌സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍ ഒമ്പതു മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടി.
നിലവില്‍ ലഭിച്ചിരിക്കുന്ന ധനസഹായം ബിസിനസ് വിപുലീകരിക്കാനും ബ്രാന്‍ഡിന് ഇന്ത്യയിലുടനീളം ഉപയോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും സഹായകമാകും.
മുംബൈ ആസ്ഥാനമായുള്ള കമ്പനി നിലവില്‍ ഓണ്‍ലൈനായും ഇന്ത്യയിലുടനീളമുള്ള 1800 മള്‍ട്ടി ബ്രാന്‍ഡ് സ്‌റ്റോറുകള്‍ വഴിയും ട്രാവല്‍ ഗിയറുകള്‍ വില്‍ക്കുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 എക്‌സ്‌ക്ലുസീവ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ച് അതിന്റെ 500 കോടി എന്ന ലക്ഷ്യം തികയ്ക്കുകയെന്നതാണ് പദ്ധതിയിട്ടിരിക്കുന്നത്.
നൂതനവും ഉപയോക്തൃ കേന്ദ്രീകൃതവുമായ ഡിസൈനിലൂടെ ലഗേജ് വിപണിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പര്‍കേസ് ആരംഭിച്ചത്.
വളരെ സാധാരണവും വിരസത ഉളവാക്കുന്നതുമായ ശൈലികളില്‍ നിന്നൊക്കെ മാറി വളരെ നൂതനവും ഉപയോക്തൃ കേന്ദ്രീകൃവുമായ ഡിസൈനുകളാണ് അപ്പര്‍കേസ് വാഗ്ദാനം ചെയ്യുന്നത്.
സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും ഊന്നല്‍ നല്‍കിയാണ് ബ്രാന്‍ഡ് മുന്നോട്ടു പോകുന്നത്. കൂടാതെ, താങ്ങാവുന്ന വിലയ്‌ക്കൊപ്പം തന്നെ ഉയര്‍ന്ന നിലവാരവും ഇത് ഉറപ്പു നല്‍കുന്നു.
അങ്ങനെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഉത്പന്നം എത്തിച്ചേരുകയും ചെയ്യുന്നു.
എക്‌സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍ ഒമ്പത് മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടിയതോടെ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച അപ്പര്‍കേസിന്റെ മൊത്തം ഫണ്ടിംഗ് നിലവില്‍ 150 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഡിസൈനും ഉത്പാദനവും നൂറു ശതമാനം ഇന്ത്യയില്‍ തന്നെ ചെയ്യുന്ന അപ്പര്‍കേസ് അടുത്തിടെ അഭിമാനകരമായ ഒരു നേട്ടം കൈവരിച്ചു. അപ്പര്‍കേസ് ഉത്പന്നമായ ബുള്ളറ്റിന് റെഡ് ഡോട്ട് അവാര്‍ഡ് നേടിയാണ് ഈ സുപ്രധാനനാഴ്കക്കല്ല് കൈവരിച്ചത്.
69 വര്‍ഷത്തിനിടെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ലഗേജ് ബ്രാന്‍ഡാണ് അപ്പര്‍കേസ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച പരിസ്ഥിതി സൗഹൃദവും ഈടുള്ളതുമായ ഈ സ്മാര്‍ട്ട് ബാഗ് പരിസ്ഥിതി ബോധമുള്ള ഉപയോക്താക്കള്‍ക്ക് അനുയോജ്യമാണ്.
ഈ അംഗീകാരം അപ്പര്‍കേസിന്റെ ഡിസൈനിലുള്ള പുതുമയ്ക്കും മികവിനുമുള്ള സമര്‍പ്പണത്തെ എടുത്തുകാണിക്കുന്നു.
തങ്ങളുടെ മാര്‍ക്കറ്റ് സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്നതിന് പ്രധാന മെട്രോ നഗരങ്ങളില്‍ അപ്പര്‍കേസ് വിപുലീകരണത്തിന് പദ്ധതിയിടുന്നുണ്ട്.
സുസ്ഥിരതയ്ക്കുള്ള ബ്രാന്‍ഡിന്റെ അചഞ്ചലമായ സമര്‍പ്പണം മെച്ചപ്പെട്ട പാരിസ്ഥിതിക സ്വാധീനമാണ് നേടിയിട്ടുള്ളത്.
മാലിന്യങ്ങള്‍ കുറയ്ക്കുകയും അതിന്റെ ഉത്പാദന, വിതരണ ശൃംഖലകളിലൂടെ പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപ്പര്‍കേസിന്റെ ഈ യാത്രയില്‍ നിലവിലുള്ള നിക്ഷേപകരായ സിക്‌സ്ത് സെന്‍സ് വെഞ്ചേഴ്‌സും ഇനാമിന്റെ ആകാശ് ബന്‍സാലിയുമാണ് ശക്തമായി പിന്തുണച്ചിട്ടുള്ളത്.
അവരുടെ തുടര്‍ച്ചയായ പിന്തുണയും അടുത്തകാലത്തെ നിക്ഷേപങ്ങളും അപ്പര്‍കേസിന് അതിന്റെ വളര്‍ച്ചാ പദ്ധതികള്‍ ത്വരിതപ്പെടുത്താനും വ്യാപനം വിപുലീകരിക്കാനും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ വിശാലമായ ഉപയോക്തൃ അടിത്തറയിലേക്ക് കൊണ്ടുവരാനും സജ്ജമാക്കുന്നു.