കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കിട്ടാകടങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അനുവദിക്കണമെന്ന് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍

ന്യൂഡല്‍ഹി: വാണിജ്യ ബാങ്കുകളുടെ മാതൃകയില്‍ കിട്ടാക്കടങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) അനുവദിക്കണമെന്ന് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (യുസിബി) റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. 2020 ബിആര്‍ ആക്റ്റ് ഭേദഗതി, വാണിജ്യബാങ്കുകളുടേയും യുസിബികളുടേയും റെഗുലേറ്ററി നിയന്ത്രണങ്ങളിലെ മാറ്റം ചുരുക്കിയതിനാല്‍ തങ്ങള്‍ക്കും ഒടിസി അനുവദിക്കണമെന്നാണ് ആവശ്യം. അത് ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്‍ഡ് ക്രെഡിറ്റ് സൊസൈറ്റീസ് (എന്‍എഎഫ്‌സിയുബി) പ്രസിഡന്റ് ജ്യോതിന്ദ്ര മേത്ത ആര്‍ബിഐയെ സമീപിച്ചു. നിലവില്‍ റീട്ടെയില്‍, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ, കാര്‍ഷിക വായ്പകളുടെ ഒടിഎസിന് വാണിജ്യബാങ്കുകള്‍ക്ക് ബോര്‍ഡ് അംഗീകരിച്ച റിക്കവറി പോളിസിയുണ്ട്. വാണിജ്യബാങ്കുകള്‍ക്ക് തുല്യമായി റിക്കവറി നിയമങ്ങള്‍ ലഭ്യമാകുന്നത് മത്സരാധിഷ്ടിത മേഖലയില്‍ നീതിപൂര്‍വകമാണ് , മേത്ത ചൂണ്ടിക്കാട്ടി.

ഒടിഎസ് അനുവദിക്കാന്‍ കേന്ദ്രബാങ്കിന് അധികാരമുണ്ടെന്നും മേത്ത പറഞ്ഞു. ഇരട്ട റെഗുലേറ്ററി നിയന്ത്രണത്തിന് കീഴില്‍, യുസിബികളുടെ സംയോജനം, രജിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, റിക്കവറി, ഓഡിറ്റ്, ഡയറക്ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടം, ലിക്വിഡേഷന്‍ എന്നിവ സഹകരണ സംഘ രജിസ്ട്രാര്‍ / സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉത്തരവാദിത്തമാണ്.

യുസിബികള്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (എസ്ടിസിബി), ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (ഡിസിസിബി) എന്നിവയുടെ നിയന്ത്രണ മേല്‍നോട്ടം അതേസമയം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്.

X
Top