Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നഗര ഉപഭോഗം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ക്വാന്റ് എക്കോ റിസര്‍ച്ചിന്റെ ട്രൂസ് സൂചിക അനുസരിച്ച് ഇന്ത്യന്‍ നഗരങ്ങളിലെ ഉപഭോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. സൂചിക, നവംബര്‍ 2019 ന് ശേഷമുള്ള ഉയര്‍ന്ന നിലയായ 0.68 ലെത്തുകയായിരുന്നു. വിമാന യാത്ര,പെട്രോള്‍ ഡിമാന്റാണ് മൊത്തം ഉപഭോഗത്തെ ഉയര്‍ത്തിയത്.

2022-23 ല്‍ നഗര ഉപഭോഗം മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തിയെങ്കിലും 2023-24 ല്‍ ഉപഭോഗം കുറയും. ദ്രുതഗതിയിലുള്ള നിരക്ക് വര്‍ധനവാണ് കാരണം. 2023-24 വര്‍ഷത്തില്‍ നഗരത്തില്‍ ചരക്കുകളുടെ ഉപഭോഗം കുറഞ്ഞേക്കും, റിപ്പോര്‍ട്ട് പറഞ്ഞു.

അതേസമയം സേവന ഉപഭോഗം കൂടാന്‍ സാധ്യതയുണ്ട്. റിപ്പോ നിരക്ക് ഉയരുമ്പോഴും വായ്പ വളര്‍ച്ച ദൃശ്യമായി. എന്നാല്‍ റിപ്പോ 6 ശതമാനത്തിന് മുകളിലായതിനാല്‍ പ്രവണത കൈമോശം വരാന്‍ സാധ്യതയുണ്ട്. ഇത് ഉപഭോഗത്തേയും ബാധിക്കും.

ട്രൂസ് റൂറല്‍ സൂചിക മാര്‍ച്ചില്‍ 0.54 ല്‍ നിന്നും 0.58 ആയി ഉയര്‍ന്നിട്ടുണ്ട്.

X
Top