Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യാഴാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തിലിത് 7.2 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 6.0 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇത് 6.5 ശതമാനവും 9.6 ശതമാനവുമായിരുന്നു. പിഎല്‍എഫ്എസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വനിതാ തൊഴില്‍ പങ്കാളിത്തം മുന്‍ പാദത്തിലെ 22.3 ശതമാനത്തില്‍ നിന്ന് 22.7 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാരുടെ പങ്കാളിത്തം 73.5 ശതമാനമാണ്.

ഡിസംബര്‍ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളി-ജനസംഖ്യാ അനുപാതത്തിലും (ഡബ്ല്യുപിആര്‍) നേരിയ വര്‍ധനയുണ്ടായി. നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ ഡബ്ല്യുപിആര്‍, 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 45.2 ശതമാനമാണ്. പുരുഷന്മാരില്‍ ഡബ്ല്യുപിആര്‍ 45.2 ശതമാനവും സ്ത്രീകളില്‍ 20.6 ശതമാനവുമായി.

2017 ഏപ്രിലിലാണ് എന്‍എസ്ഒ പിഎല്‍എഫ്എസ് ആരംഭിച്ചത്. തൊഴില്‍ കണക്കുകള്‍ നല്‍കുന്ന ത്രൈമാസ ബുള്ളറ്റിന്‍ പിഎല്‍എഫ്എസ് പ്രകാരം പുറത്തിറങ്ങുന്നു.(ഡബ്ല്യുപിആര്‍), ലേബര്‍ ഫോഴ്സ് പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍), സിഡബ്ല്യുഎസിലെ തൊഴില്‍ വ്യവസായത്തിലെ വിശാലമായ പദവി തുടങ്ങിയവ അധാരമാക്കിയാണ് കണക്കുകള്‍ തയ്യാറാക്കുന്നത്.

X
Top