കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

യുഎസ് ലക്ഷ്യമിടുന്നത് 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകള്‍

വാഷിങ്ടണ്‍: രാജ്യങ്ങളില്‍നിന്ന് പകരച്ചുങ്കം ഈടാക്കുന്നത് മരവിപ്പിച്ച 90 ദിവസത്തിനുള്ളില്‍ 90 വ്യാപാരക്കരാറുകളാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘാംഗം.

ഫോക്സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ ചർച്ചകളില്‍ ട്രംപായിരിക്കും ‘പ്രധാന ചർച്ചക്കാരനെ’ന്ന് നവാരോ പറഞ്ഞു.

തീരുവയില്‍ ഇളവുതേടിയുള്ള വ്യാപാരചർച്ചയ്ക്കായി യൂറോപ്യൻ യൂണിയന്റെ വ്യാപാരവകുപ്പ് തലവൻ മാരോസ് സെഫ്കോവിച്ച്‌ തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ഏപ്രില്‍ രണ്ടിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചശേഷം അടിയന്തര വ്യാപാരക്കരാറുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യുഎസിലെത്തുന്ന ആദ്യ വിദേശനേതാവാണ് മാരോസ്. യുഎസിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ.

കഴിഞ്ഞകൊല്ലം ഇരുരാജ്യത്തിനുമിടയില്‍ ഒരു ലക്ഷംകോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അതേസമയം, മാരോസ് ചർച്ചയ്ക്കായി യുഎസിലെത്തുന്ന സമയത്ത് അതില്‍ പങ്കെടുക്കേണ്ട യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അർജന്റീനയിലായിരിക്കും.

ബെസെന്റിന്റെ അസാന്നിധ്യത്തിലെ ചർച്ച കരാറുണ്ടാക്കുന്നകാര്യത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് വിദഗ്ധർ സംശയം പ്രകടിപ്പിച്ചു.

ബുധനാഴ്ചയാണ് യുഎസിന്റെ പകരച്ചുങ്കം നിലവില്‍വരേണ്ടിയിരുന്നത്. എന്നാല്‍ ചൈനയൊഴികെ എല്ലാരാജ്യങ്ങള്‍ക്കും 90 ദിവസത്തെ സാവകാശം ട്രംപ് അനുവദിച്ചു.

75-ഓളം രാജ്യങ്ങള്‍ വ്യാപാരക്കരാറുണ്ടാക്കാൻ യുഎസിനോട് കെഞ്ചിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ട്രംപ് പറഞ്ഞത്.

X
Top