ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ ശത കോടീശ്വരൻ റേ ഡാലിയോ

ദുബായ്: അടുത്ത വർഷങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ ശത കോടീശ്വരൻ റേ ഡാലിയോ. ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനായ ഡാലിയോ.

‘ഗവൺമെന്റുകളും മാറുന്ന ലോകക്രമവും’ എന്ന സെഷനിലാണ് അദ്ദേഹം യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവിയുമായി സംസാരിച്ചത്. ഇന്ത്യയ്ക്ക് നല്ല ഭാവിയുണ്ട്. കഴിഞ്ഞ 10 വർഷത്തെ നിരീക്ഷണത്തിൽ, മറ്റു ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ വേഗത്തിൽ വളർച്ചാ നിരക്ക് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിനും ചൈനയ്ക്കും അധികാര വടംവലിയുണ്ട്. എന്നാൽ, ഇന്ത്യയെപ്പോലുള്ള നിഷ്പക്ഷ രാജ്യങ്ങൾ വേഗത്തിൽ അഭിവൃദ്ധിപ്പെടുമെന്നും ഡാലിയോ കൂട്ടിച്ചേർത്തു. യുദ്ധങ്ങളിൽ നിന്ന് വിട്ടുനിന്ന രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കും.

ഇന്ത്യയുടെ ഊർജസ്വലത മോഹിപ്പിക്കുന്നതാണ്. ചുരുക്കം ചില കുടുംബങ്ങളാണ് ആധിപത്യം പുലർത്തുന്നത്. എല്ലാവർക്കും പ്രവേശിക്കാൻ എളുപ്പമുള്ള സ്ഥലമല്ലെങ്കിലും നന്നായി മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ് സന്ദർശിക്കാനും ഭംഗി ആസ്വദിക്കാനും പറ്റിയ സ്ഥലം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത സാമ്പത്തിക വർഷത്തിൽ (2023 -24) രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ സർവെ 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഏഴ് ശതമാനം വളർച്ചയാണുണ്ടായത്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്. 2021-22 ൽ 8.7 ശതമാനം വളർച്ച നേടി. 2020-21 ൽ മൈനസ് (-)6.6 ശതമാനം വർച്ച നേടിയിരുന്നു. 2019-20 ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്.

അടുത്ത സാമ്പത്തിക വർഷത്തിൽ (2023 -24) രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ സർവെ 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഏഴ് ശതമാനം വളർച്ചയാണുണ്ടായത്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്. 2021-22 ൽ 8.7 ശതമാനം വളർച്ച നേടി. 2020-21 ൽ മൈനസ് (-)6.6 ശതമാനം വർച്ച നേടിയിരുന്നു.

2019-20 ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്.

X
Top