ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

യുഎസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ്‌ലാന്റിംഗ്, ആഗോള ഇക്വിറ്റി വിപണികള്‍ക്ക് ശുഭ സൂചന

കൊച്ചി: പലിശ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയിട്ടും യുഎസ് സമ്പദ് വ്യവസ്ഥ സോഫ്റ്റ് ലാന്റിംഗ് നടത്തി, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിലയിരുത്തുന്നു. എങ്കിലും തൊഴിലില്ലായ്മ 3 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിദിന കൂലിയും കുറഞ്ഞു.

ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധന നിര്‍ത്താന്‍ ഫെഡ് റിസര്‍വ് തയ്യാറായേക്കും. ആഗോള ഇക്വിറ്റി വിപണികളെ സംബന്ധിച്ച് ശുഭവാര്‍ത്ത. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ അടിസ്ഥാനമില്ലാത്ത ഓഹരികളെ പിന്തുടരുന്നതായി വിജയകുമാര്‍ നിരീക്ഷിച്ചു.

ഇത് ഭാവിയില്‍ അപകടം ചെയ്യും.ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള ലാര്‍ജ്ക്യാപ് ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപം നടത്താനാണ് നിര്‍ദ്ദേശം. ചോയ്‌സ് ബ്രോക്കിംഗിലെ ദേവന്‍ മേഹ്ത്ത ഇക്കാര്യം സ്ഥരീകരിക്കുന്നു.

സെപ്തംബര്‍ 1 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 487.94 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 2,294.93 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഈ സാഹചര്യത്തില്‍ 19400-19350-19300 മേഖലകളിലാണ് നിഫ്റ്റി പിന്തുണ തേടുക.

19500 ലെ നിര്‍ണ്ണായക പ്രതിരോധം ഭേദിക്കുന്ന പക്ഷം സൂചിക 19535-19575 ലെവലുകള്‍ ലക്ഷ്യം വയ്ക്കും.

X
Top