ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഇന്ത്യയിൽ 600 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് യുഎസ് ഡിഎഫ്സി

ചെന്നൈ: യു.എസ്. ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി.) പുതിയ യു.എസ്. സാമ്പത്തിക വർഷത്തെ (ഒക്ടോബർ 1 മുതൽ സെപ്തംബർ 30) നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വ്യവസായങ്ങൾക്ക് 600 മില്യൺ ഡോളറാണ് (ഏകദേശം 5000 കോടി രൂപ) നിക്ഷേപവും വായ്പയുമായി ഡി.എഫ്.സി പ്രഖ്യാപിച്ചിരിക്കുന്നത്.

ശുദ്ധമായ ഊർജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിനും ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ടിപി സോളാർ ലിമിറ്റഡിന് ഗണ്യമായ 425 മില്യൺ ഡോളർ വായ്പ അനുവദിച്ചു.

ഇത് ഇന്ത്യയിൽ അത്യാധുനിക 4 ജിഗാവാട്ട് സോളാർ സെല്ലും സോളാർ മൊഡ്യൂൾ നിർമ്മാണ കേന്ദ്രവും സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സഹായിക്കും. സോളാർ മേഖലയും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നത് വിപുലീകരിക്കാനും 35 മില്യൺ ഡോളർ സെയിൽ ഇൻഡസ്ട്രീസിൽ നിക്ഷേപിക്കും.

ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിക്കുന്നതിന്റെ ഭാഗമായി അങ്കുർ ക്യാപിറ്റൽ ഫണ്ടിൽ 15 മില്യൺ ഡോളറിന്റെ ഓഹരി നിക്ഷേപം നടത്തി. ചെലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷ ആഗോളതലത്തിൽ ഉറപ്പുവരുത്തുന്നതിനായി ജെനെസിസ് ബയോളജിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് 50 മില്യൺ ഡോളറിന്റെ വായ്പ നൽകും.

ഇതിലൂടെ ഇന്ത്യയിലെ ഇൻസുലിൻ നിർമ്മാണ സൗകര്യം വിപുലപ്പെടുത്താനും പ്രമേഹരോഗ ചികിത്സ ചെലവ് കുറഞ്ഞതാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ലീപ് ഇന്ത്യ ഫുഡ് ആൻഡ് ലോജിസ്റ്റിക്‌സിന് 33 മില്യൺ ഡോളർ വായ്പ അനുവദിച്ചിട്ടുണ്ട്.

കാലാവസ്ഥാ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ക്ലൈം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് വായ്പയായി 10 മില്യൺ ഡോളർ.

ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി പഹാൽ ഫിനാൻഷ്യൽ സർവീസസിന് 12 മില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചു. ഇന്ത്യയിൽ ചെലവ് കുറഞ്ഞ ഗൃഹ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി ഉമ്മീദ് ഹൗസിംഗ് ഫിനാൻസിന് 20 മില്യൺ ഡോളറിന്റെ വായ്പ നൽകും.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് മാനേജ് ചെയ്യുന്ന അപ്ഗ്രിഡ് എലെക്ട്രീലീസിന് 10 മില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചു.

ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് പുനചംക്രമണ സംവിധാനം വിപുലപ്പെടുത്താൻ ഡാൽമിയ പോളിപ്രോ ഇൻഡസ്ട്രീസിന് 30 മില്യൺ ഡോളർ വരെ വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ഭക്ഷ്യ സുരക്ഷാ മേഖലയിലെ നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ഫോർ സൊസൈറ്റി ടെക്‌നോ സർവീസസിന് 8.9 മില്യൺ ഡോളറിന്റെ വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top