Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ യുഎസിലേക്ക്

ന്യൂയോർക്ക്: യുഎസ് കഴിഞ്ഞ വർഷം 1,40,000-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസകൾ നൽകിയതായി കണക്കുകൾ. ഇന്ത്യയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡൻ ഭരണകൂടത്തിന്റെ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി.

അമേരിക്ക ആകെ 6,00,000-ലധികം സ്റ്റുഡന്റ് വിസകൾ ആണ് അനുവദിച്ചത്. ഇത് 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഇന്റർവ്യൂ നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിലെ യുഎസ് മിഷനുകൾ ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിച്ചിട്ടുണ്ടെന്ന് വിസ സേവനങ്ങൾക്കായുള്ള സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലി സ്റ്റഫ്ട്ട് പറഞ്ഞു.

യു.എസിലേക്ക് നേരത്തെ യാത്രാ പരിചയമുള്ളവർക്ക് അഭിമുഖങ്ങൾ ഒഴിവാക്കി നൽകുകയും ചെയ്തു. വിസ അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.

കാത്തിരിപ്പ് സമയം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമായി യുഎസ് അധിക ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്. കാത്തിരിപ്പ് സമയം കൂടുതൽ കുറയ്ക്കേണ്ടതുണ്ടെന്നും നടപടികളെടുക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വിസകളാണ് അനുവദിച്ചത്. ബിസിനസ്സിനും ടൂറിസത്തിനുമായി ഏകദേശം എട്ട് ദശലക്ഷത്തോളം സന്ദർശക വിസകളും യുഎസ് നൽകി.

കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ് സന്ദർശിച്ചതായി ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പ്രസ്താവനയിൽ അറിയിച്ചു. പ്രത്യേക ചാനലുകളിലൂടെ ബിസിനസ് സംബന്ധമായ വിസകൾക്കാണ് യുഎസ് മുൻഗണന നൽകുന്നത്.

യുഎസിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികൾ എത്രയും വേഗം അപേക്ഷിക്കണമെന്നും സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

X
Top