ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്1,486 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇന്ത്യയിൽ പൂർത്തിയായിവിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പിനുള്ള കിഫ്ബി പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രിചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്പനയ്ക്ക് കേന്ദ്രം

സെര്‍ച്ചില്‍ കുത്തകനിലനിര്‍ത്താൻ ക്രോം ഉപയോഗിക്കുന്നെന്ന് ആരോപണം; ഗൂഗിളിനുമേല്‍ യുഎസ് സർക്കാർ പിടിമുറുക്കുന്നു

വാഷിങ്ടണ്‍: ഓണ്‍ലൈൻ തിരച്ചിലില്‍ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിച്ചെന്നാരോപിച്ച്‌ ഗൂഗിളിനുമേല്‍ യുഎസ് സർക്കാർ പിടിമുറുക്കുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ജനപ്രിയ വെബ് ബ്രൗസറായ ക്രോം വില്‍ക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിനെ യു.എസ്. നീതിന്യായവകുപ്പ് നിർബന്ധിക്കുകയാണ്.

ഗൂഗിള്‍ വികസിപ്പിച്ച ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസറായ ക്രോമും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമുള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ വില്‍ക്കുന്ന കാര്യം ആല്‍ഫബെറ്റിനോടാവശ്യപ്പെടാൻ ജഡ്ജി അമിത് മേത്തയ്ക്ക് നീതിന്യായവകുപ്പ് നിർദേശം നല്‍കിയേക്കും. ഓണ്‍ലൈൻ തിരച്ചിലില്‍ ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തക നിലനിർത്താൻ ശ്രമിക്കുന്നെന്ന് ഇതേ ജഡ്ജി ഓഗസ്റ്റില്‍ വിധിച്ചിരുന്നു.

ഗൂഗിളിന്റെ നിർമിതബുദ്ധിസങ്കേതങ്ങളുമായും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായും ബന്ധപ്പെട്ട് നടപടികളെടുക്കണമെന്നാണ് ബുധനാഴ്ച വകുപ്പ് ജഡ്ജിയോടാവശ്യപ്പെടുക. ഗൂഗിളിന് ഡേറ്റാ ലൈസൻസിങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടേക്കും. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്താണ് ഗൂഗിളിന്റെ പേരില്‍ കേസ് രജിസ്റ്റർചെയ്തത്.

അതേസമയം, കൂടുതല്‍ മത്സരാധിഷ്ഠിത വിപണി ഒരുക്കാനായാല്‍ പിന്നീട് വില്‍പ്പന ആവശ്യമാണോ എന്നകാര്യം സർക്കാർ തീരുമാനിച്ചേക്കും. തിരഞ്ഞെടുപ്പിന്റെ രണ്ടുമാസംമുൻപ് ഗൂഗിളിനെ വിചാരണചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അവകാശപ്പെട്ടിരുന്നു.

ആഗോളബ്രൗസർ വിപണിയുടെ മൂന്നില്‍ രണ്ടുഭാഗവും ഗൂഗിള്‍ ക്രോമാണ് കൈയടക്കിവെച്ചിരിക്കുന്നത്. യു.എസിലെ തിരച്ചില്‍ വിപണിയിലും 61 ശതമാനം ആധിപത്യംപുലർത്തുന്നു.

ഗൂഗിളിന്റെ പരസ്യവരുമാനത്തില്‍ ക്രോമിന്റെ സ്വാധീനം നിർണായകമാണ്. ബ്രൗസറിലൂടെ ആളുകള്‍ തിരച്ചില്‍ നടത്തുന്നതും പരസ്യങ്ങള്‍ കാണുന്നത് നിയന്ത്രിക്കുന്നതും ക്രോമാണ്.

X
Top