ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

അമേരിക്കയ്ക്ക് 2022ലെ രണ്ടാംപാദത്തിലും നെഗറ്റീവ് വളർച്ച

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്ക 2022ലെ രണ്ടാംപാദമായ ഏപ്രിൽ-ജൂണിലും കുറിച്ചത് നെഗറ്റീവ് വളർച്ച. തുടർച്ചയായ രണ്ടാംപാദത്തിലും ജി.ഡി.പി നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ, രാജ്യം ‘സാങ്കേതിക സാമ്പത്തികമാന്ദ്യത്തിൽ” അകപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ഒന്നാംപാദമായ ജനുവരി-മാർച്ചിൽ നെഗറ്റീവ് 1.6 ശതമാനവും ജൂൺപാദത്തിൽ നെഗറ്റീവ് 0.6 ശതമാനവുമാണ് വളർച്ച. അതേസമയം, നെഗറ്റീവ് 0.9 ശതമാനമായിരിക്കും രണ്ടാംപാദ വളർച്ചയെന്ന മുൻ വിലയിരുത്തലിനേക്കാൾ സ്ഥിതി നേരിയതോതിലെങ്കിലും മെച്ചപ്പെട്ടത് പ്രസിഡന്റ് ജോ ബൈഡനും അമേരിക്കൻ ഭരണകൂടത്തിനും പിടിവള്ളിയായിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ആദ്യപാദത്തിലുണ്ടായ നെഗറ്റീവ് വളർച്ച 2020ന് ശേഷമുള്ള ഏറ്റവും മോശമായിരുന്നു. ഇതിൽ നിന്ന് രാജ്യം കരകയറുന്ന കാഴ്ചയാണ് ജൂൺപാദത്തിൽ ദൃശ്യമായതെന്നും മാന്ദ്യഭീതി വേണ്ടെന്നുമാണ് ബൈഡൻ ഭരണകൂടത്തിന്റെ പ്രതികരണം.

തൊഴിലില്ലായ്‌മ നിരക്ക് കുറഞ്ഞതും വേതനനിരക്ക് ഉയർന്നതും ഉപഭോക്തൃ ചെലവുകളിലെ വർദ്ധനയും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയാണെന്നും ഭരണകൂടം വ്യക്തമാക്കി.

നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ, ജൂണിലെ 9.1 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 8.5 ശതമാനത്തിലേക്ക് താഴ്‌ന്നതും ശുഭസൂചനയാണ്. അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും രാജ്യം മാന്ദ്യത്തിലല്ലെന്ന് അഭിപ്രായപ്പെട്ടു.

X
Top