
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് മേല്‍ ചുമത്തേണ്ട ഇറക്കുമതി തീരുവ 27 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറച്ചതായി യുഎസ്. ഇത് ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യ, ചൈന, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവര്‍ ഇനി നല്‍കേണ്ടിവരുന്ന താരിഫുകള്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, ചൈന, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവര്‍ ഇനി നല്‍കേണ്ടിവരുന്ന താരിഫുകള്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 52 ശതമാനം താരിഫുകള്‍ ഈടാക്കിയതായി യുഎസ് പറയുന്നു. അമേരിക്ക ഇപ്പോള്‍ ഇന്ത്യയ്ക്ക് 26 ശതമാനം ഡിസ്‌കൗണ്ട് പരസ്പര താരിഫ് ഈടാക്കും.
നേരത്തെ വൈറ്റ് ഹൗസ് രേഖകള്‍ ഇന്ത്യയില്‍ 27 ശതമാനം തീരുവ ചുമത്തിയിരുന്നുവെങ്കിലും, ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പ്രകാരം ഇത് 26 ശതമാനമായി കുറക്കുകയായിരുന്നു.
എന്നാല്‍ ഈ ഒരു ശതമാനത്തിന്റെ കുറവ് ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വ്യവസായ വിദഗ്ധര്‍ പറഞ്ഞു.