കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യുഎസ്

കൊച്ചി: രാജ്യാന്തര വിപണിയില്‍ മത്സരക്ഷമത വർദ്ധിപ്പിക്കാൻ ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.

ഇക്കഴിഞ്ഞ വർഷങ്ങളില്‍ റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് ഭരണ കാലയളവില്‍ ഇന്ത്യയും അമേരിക്കയുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ ന്യായമായ തലത്തിലേക്ക് കുറയ്ക്കണമെന്നതില്‍ തർക്കമില്ലെന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കെല്ലാം സാർവത്രിക നികുതിയും ചൈനയിലെ ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ നികുതിയും ഏർപ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്.

X
Top