ഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ കുതിപ്പ്

കൊച്ചി: കൊവിഡിന് ശേഷം പുതിയ വാഹനങ്ങളുടെ വിപണിയിലുണ്ടായ വളർച്ച യൂസ്ഡ് കാർ മേഖലയിലും കുതിപ്പ് സൃഷ്ടിക്കുന്നു. ഇന്ത്യയിലെ യൂസ്ഡ് കാർ വിപണിയിൽ അഞ്ചാം സ്ഥാനത്തുള്ള കേരളം അഞ്ചു വർഷത്തിനകം മൂന്നാമത് എത്തുമെന്നാണ് വിലയിരുത്തൽ.

ചെറുകാറുകൾക്ക് പിന്നാലെ ആഡംബര വാഹനങ്ങൾക്കും പ്രിയം വർദ്ധിച്ചു.

കൊവിഡ് കാലത്ത് സുരക്ഷാബോധം വർദ്ധിച്ചതാണ് കാർ വിപണിക്ക് ഉണർവ് നൽകിയത്. പുതിയ കാറുകൾക്കുണ്ടായ വില്പന വർദ്ധനവിന് പിന്നാലെ യൂസ്ഡ് മേഖലയും വളർന്നതായി വിപണിവൃത്തങ്ങൾ പറഞ്ഞു. മാരുതി സുസൂക്കിയെ പോലുള്ള നിർമ്മാതാക്കൾ നേരിട്ടും വിപണിയിൽ സജീവമായി.

കാർ ഉപയോഗത്തിൽ ദേശീയ ശരാശരി നൂറിൽ മൂന്നുപേർക്ക് ഒന്ന് എന്നാണ്. കേരളത്തിലും ഗോവയിലും നൂറിൽ പത്തുപേർ കാർ ഉടമകളാണ്.

മികച്ച റോഡ് ശൃംഖല, കുടുംബസമേതം യാത്രയ്ക്ക് താത്പര്യം, ഉയർന്ന വരുമാനം, ഇടത്തര വരുമാനക്കാർ വർദ്ധിക്കുന്നത് തുടങ്ങിയവയാണ് യൂസ്ഡ് കാർ വിപണിക്ക് കരുത്ത് പകരുന്നത്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് യൂസ്ഡ് കാറുകൾക്ക് പ്രധാനമായും വായ്പ നൽകുന്നത്. പുതിയവയ്ക്ക് വിലയുടെ 80 ശതമാനം വായ്പ ബാങ്കുകൾ നൽകുമെങ്കിലും യൂസ്ഡ് കാറുകൾക്ക് പ്രമുഖ ബാങ്കുകൾ നൽകാറില്ല.

വാഹനത്തിന്റെ ഈടിൽ ബാങ്കിതര ധനാകാര്യ സ്ഥാപനങ്ങളാണ് കൂടുതൽ വായ്പ നൽകുന്നത്. ഉയർന്ന പലിശയാണ് ഇവർ ഈടാക്കുന്നത്.

മാരുതി, ഹ്യൂണ്ടായ് കാറുകൾക്കാണ് കേരളത്തിൽ യൂസ്ഡ് വിപണിയിൽ പ്രിയം കൂടുതൽ. സ്വിഫ്‌റ്റാണ് ഏറ്റവും ആവശ്യക്കാരുള്ള കാർ. മാരുതിക്കൊപ്പം ഇയോൺ, ഐ.ടെൺ എന്നിവയാണ് കൊച്ചിക്ക് പ്രിയങ്കരം.

മാരുതി ബെലോനയാണ് ആലപ്പുഴയ്ക്ക് ഇഷ്ടം. കൊല്ലത്ത് ഹ്യൂണ്ടായ് ഐ 10 ആണ് പ്രിയങ്കരം. കോട്ടയത്തിന് ഥാർ, ആൾട്ടോ, ടിയാഗോ എന്നിവയോടാണ് ഇഷ്ടക്കൂടുതൽ.

ചെറുകാറുകളിൽ തുടങ്ങിയെങ്കിലും ആഡംബര കാറുകൾക്കും ആവശ്യക്കാർ വർദ്ധിച്ചു. ഓഡി, ബി.എം.ഡബ്‌ളിയു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാറുകളും യൂസ്ഡ് വിപണിയിലുണ്ട്.

മുമ്പിൽ അസംഘടിത വിപണി

കാർ കമ്പനികൾ നേരിട്ട് നടത്തുന്നതും ഓൺലൈൻ ടെക് സ്ഥാപനങ്ങളും വഴി വിപണിയുടെ നാലിലൊന്ന് മാത്രമാണ് വില്പന നടത്തുന്നത്. ഉടമകൾ നേരിട്ടാണ് കൂടുതൽ ഇടപാടുകൾ നടത്തുന്നത്.

ഇടനിലക്കാരും ചെറുകിട സ്ഥാപനങ്ങളുമാണ് വിപണി നിയന്ത്രിക്കുന്നത്.

ഇന്ത്യൻ വിപണി

വില്പന: 50 ലക്ഷം കാറുകൾ
വിറ്റുവരവ്: 15 ലക്ഷം കോടി രൂപ
കേരളവിഹിതം: 10 ശതമാനം
പ്രതിവർഷ വളർച്ച: 10%

X
Top