പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

യു എസ് ടി കൊച്ചിയിൽ സ്വന്തം കാമ്പസ് നിർമ്മിച്ച് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; അടുത്ത 5 വർഷങ്ങളിൽ 3000-ലധികം പുതിയ തൊഴിലവസരങ്ങൾ

കൊച്ചി ഇൻഫോപാർക്ക് ഫേസ് 2 ൽ  യു എസ് ടി സ്വന്തം കാമ്പസിന് ശിലാസ്ഥാപനം നടത്തി; തിരുവനന്തപുരത്തിനു ശേഷം സ്വന്തം കാമ്പസ് കൊച്ചിയിലും 

കൊച്ചി, സെപ്റ്റംബർ 30, 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ കൊച്ചി കേന്ദ്രത്തിൽ 3000-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. കൊച്ചിയിലെ ഇൻഫോപാർക്കിൽ തങ്ങളുടെ സ്വന്തം ക്യാമ്പസ് 2027 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് പുതിയ തൊഴിലവസരങ്ങൾ സാധ്യമാക്കുക. കമ്പനിയുടെ പുതിയ കൊച്ചി കാമ്പസിനായുള്ള ശിലാസ്ഥാപനം യു എസ് ടി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര നിർവഹിച്ചു. പുതിയ കൊച്ചി കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 6,000 ആയി ഉയർത്തുക എന്നതാണ് യു എസ് ടി യുടെ ലക്‌ഷ്യം. നിലവിൽ കമ്പനിയുടെ ഇൻഫോപാർക്ക് ഓഫീസിൽ 2,800-ലധികം ജീവനക്കാരാണ് ഉള്ളത്. 

കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ, വിശാലമായ 9 ഏക്കർ സ്ഥലത്താണ് യു എസ് ടി യുടെ പുതിയ കാമ്പസ് ഉയരുന്നത്. ശിലാസ്ഥാപന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്രയ്ക്കു പുറമെ ഇൻഫോപാർക്ക് സി ഇ ഒ സുശാന്ത് കുരുന്തിൽ, യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്‌സാണ്ടർ വർഗീസ്, യു എസ് ടി കൊച്ചി കേന്ദ്രം മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനിൽ ബാലകൃഷ്ണൻ, യു എസ് ടി കാമ്പസ് ഡെവലപ്മെൻറ്റ് ടീം വൈസ് പ്രസിഡൻറ്റ് അനിൽ പിള്ള, യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്ഫോഴ്‌സ്‌ മാനേജ്‌മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കാമ്പസ് പത്തു നിലകളുള്ള കെട്ടിടം ഉൾപ്പെടുന്നതായിരിക്കും. ആറു ലക്ഷം ചതുരശ്ര അടി വ്യാപിക്കുന്ന കെട്ടിടത്തിൽ 4400 ജീവനക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനു പുറമെ, ജീവനക്കാർക്കായി ജിം, 1400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജീകരിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന കാമ്പസ് കെട്ടിടത്തിൽ ഹരിത ഊർജ സംരക്ഷണ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തും. കൊച്ചി കാമ്പസ് പ്രവർത്ത സജ്ജമാകുമ്പോൾ തിരുവനന്തപുരത്തിന് ശേഷം യു എസ് ടി യുടെ ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ സ്വന്തം കാമ്പസാകും.

നിലവിൽ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന യു എസ് ടിയുടെ ഉപഭോക്‌തൃ കമ്പനികൾ, യു എസ്, യു കെ, അപാക്ക് എന്നിവിടങ്ങളിലെ ആരോഗ്യ പരിരക്ഷ, റീറ്റെയ്ൽ, സാമ്പത്തിക  സേവനങ്ങൾ / അസറ്റ് മാനേജ്‌മെന്റ്, ഹൈടെക്ക് മേഖലകളിൽ പ്രവർത്തിക്കുന്നവയാണ്. കൊച്ചിയിലെ ഞങ്ങളുടെ പുതിയ കാമ്പസ് ഈ മേഖലയിലെ യു എസ് ടി യുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ഉപഭോക്‌തൃ സ്ഥാപനങ്ങളെയും കൂടുതൽ തൊഴിലവസരങ്ങളും വർധിപ്പിക്കുക വഴി പുതു സാങ്കേതിക വിദ്യയുടെ മികവുറ്റ കേന്ദ്രമാക്കി കൊച്ചിയെ മാറ്റുകയും ചെയ്യുമെന്ന് യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. 

“ഇൻഫോപാർക്കിൽ പുതിയ കാമ്പസിനു രൂപം നൽകുന്ന യു എസ് ടിക്ക് ഞാൻ അഭിനന്ദനനവും അനുമോദനവും അർപ്പിക്കുന്നു. നവയുഗ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ ഒരു കാമ്പസ് കെട്ടിപ്പടുക്കുന്നതിനായുള്ള യു എസ് ടിയുടെ പ്രയത്നങ്ങൾ ശ്ലാഘനീയമാണ്. ഇത് മൂലമുണ്ടാകാൻ പോകുന്ന ഗുണങ്ങൾ ഏറെയെയാണ്,” ഇൻഫോപാർക്ക് സി ഇ ഒ സുശാന്ത് കുരുന്തിൽ അഭിപ്രായപ്പെട്ടു. 

“2007 ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച യു എസ് ടിയ്ക്ക് മികവുറ്റ ഉന്നമനമാണ്  ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ സ്ഥാനമുറപ്പിക്കുക വഴി ദക്ഷിണേന്ത്യയിലെ മറ്റ് ഐ ടി മേഖലകളുമായി ബന്ധം സ്ഥാപിക്കാനും അവയുമായി സഹകരിക്കാനും  കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കൊച്ചിയുടെ വികസനം മൂലം യു എസ് ടിയ്ക്ക് മറ്റു മേഖലകളിൽ നിന്നും മികച്ച ജീവനക്കാരെ ലഭിക്കുന്നുണ്ട്. കൊച്ചിയിലെ പുതിയ കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി ഉപഭോക്താക്കളും തൊഴിലവസരങ്ങളും വർധിക്കും,” കാലാനുസൃതമായ സാങ്കേതിക മികവോടെ നിർമ്മിക്കപ്പെടുന്ന യു എസ് ടിയുടെ പുതിയ കാമ്പസിനെക്കുറിച്ച് യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.

കേരളത്തിലെ വ്യാവസായിക ആസ്ഥാനമായി മാറിക്കഴിഞ്ഞ കൊച്ചിയിൽ ഇന്ന് മികച്ച അടിസ്ഥാന സൗകര്യങ്ങളും കഴിവുറ്റ ജീവനക്കാരും നല്ലൊരു ബിസിനസ് അന്തരീക്ഷവുമുണ്ട്. കൊച്ചിയിൽ സ്വന്തമായി കാമ്പസ് എന്ന ലക്‌ഷ്യം കോവിഡ് -19 മഹാമാരിയ്ക്കു മുമ്പേ തന്നെ യു എസ് ടി പ്രാവർത്തികമാക്കുകയും നിർമ്മാണ പ്രവർത്തങ്ങൾക്കുള്ള തുടക്കമിടുകയും ചെയ്തിരുന്നു. 

പുതിയ കാമ്പസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ച യു എസ് ടി കൊച്ചി കേന്ദ്രം മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനിൽ ബാലകൃഷ്ണന്റെ അഭിപ്രായത്തിൽ, നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും അവയെല്ലാം താണ്ടിയാണ് പുതിയ കാമ്പസ് ഉയരുന്നത്. യു എസ് ടി കാമ്പസ് ഡെവലപ്മെന്റ്റ് ടീം വൈസ് പ്രസിഡന്റ്റ്  അനിൽ പിള്ള ചടങ്ങിൽ പുതിയ കാമ്പസിന്റെ മാതൃക അനാവരണം ചെയ്തു.  1999 ൽ തിരുവനന്തപുരത്ത് തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ച യു എസ് ടി യ്ക്ക് ഇന്ന് ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, പൂന, ചെന്നൈ, കോയമ്പത്തൂർ, ദൽഹി എൻ സി ആർ, അഹമ്മദാബാദ്, ഹൊസൂർ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. 

X
Top