2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

യുടിഐ ലോങ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് കടപത്രങ്ങളിലും മണി മാര്‍ക്കറ്റ് പദ്ധതികളിലും നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയായ യുടിഐ ലോങ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ മാര്‍ച്ച് 15-ന് അവസാനിക്കും.

മികച്ച രീതിയിലുള്ള വരുമാനവും ആവശ്യമായ ലിക്വിഡിറ്റിയും നല്‍കുകയാണ് ഇതിന്‍റെ നിക്ഷേപ രീതിയിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം വരുമാനം സംബന്ധിച്ച് പദ്ധതി ഗ്യാരണ്ടിയോ സൂചനയോ നല്‍കുന്നില്ല.

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഏഴു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ളതാവും ഇതിലൂടെ പദ്ധതി നടത്തുന്ന നിക്ഷേപങ്ങള്‍.

ഇക്വിറ്റി, സ്ഥിര വരുമാന ഫണ്ടുകളിലൂടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്നും ദീര്‍ഘകാലാവധിയുള്ള പദ്ധതികള്‍ നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറെ സഹായകമാണെന്നും താരതമ്യേന സുസ്ഥിരമായ നേട്ടം നല്‍കുന്നവയാണെന്നും യുടിഐ എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീ സര്‍ വെട്രി സുബ്രഹ്മണ്യം പറഞ്ഞു.

X
Top