കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വി-ഗാർഡ് അറ്റാദായത്തിൽ 20.3 ശതമാനം വർദ്ധന

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി.

മുൻ വർഷം ഇതേകാലയളവിലെ 1018.29 കോടി രൂപയിൽ നിന്നും 19.3 ശതമാനമാണ് വളർച്ച. ജൂൺ 30ന് അവസാനിച്ച പാദത്തിൽ 64.22 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുൻവർഷത്തെ 53.37 കോടി രൂപയിൽ നിന്നും 20.3 ശതമാനമാണ് ലാഭത്തിലുണ്ടായ വർധന.

ആദ്യ പാദത്തിൽ മികച്ച ബിസിനസ് പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും മികച്ച വളർച്ച കൈവരിക്കാൻ കഴിഞ്ഞെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

പ്രതികൂല കാലാവസ്ഥ വടക്കൻ മേഖലയിലെ ബിസിനസിനെ സ്വാധീനിച്ചു. മറ്റു മേഖലകൾ കരുത്തുറ്റ പ്രകടനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.ചരക്ക് വില കുറയുന്നതിന്റെ സ്വാധീനം, കഴിഞ്ഞ ഏതാനും പാദങ്ങളിലായി ക്രമാനുഗത പുരോഗതിയോടെ മൊത്ത മാർജിനുകളിൽ പ്രതിഫലിച്ചു തുടങ്ങി. വരും പാദങ്ങളിലും കൂടുതൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇൻവെന്ററി സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ഇത് പണമൊഴുക്ക് ശക്തിപ്പെടുത്താനും സഹായിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിൽ നല്ല പ്രതീക്ഷയുണ്ട്.

വരും പാദങ്ങളിലും ഈ വളർച്ച നിലനിർത്താനാകുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top