കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വി ഗാർഡ് ഗുജറാത്തിലെ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി

അഹമ്മദാബാദ്: വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു.

ഇതിനായി ചെലവഴിച്ച നിക്ഷേപം 20 കോടിയാണ്. കമ്പനിക്കുള്ളിൽ നിന്ന് തന്നെയാണ് ഇതിനുള്ള ഫണ്ട് സമാഹരണം നടത്തിയത്. പ്രതിവർഷം 7 ലക്ഷം മിക്‌സർ ഗ്രൈൻഡറുകളും 3.60 ലക്ഷം ഗ്യാസ് സ്റ്റൗവുകളും ഇവിടെ ഉൽപാദിപ്പിക്കാനുള്ള കപ്പാസിറ്റി ഉണ്ട്.

വി-ഗാർഡ് ഇൻഡസ്ട്രീസ് ഉപഭോക്തൃ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്.

കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ വോൾട്ടേജ് സ്റ്റെബിലൈസറുകൾ, ഇൻവെർട്ടർ, ഇലക്ട്രിക് വാട്ടർ ഹീറ്റർ, സോളാർ വാട്ടർ ഹീറ്ററുകൾ, ഫാനുകൾ, അടുക്കള ഉപകരണങ്ങൾ, പമ്പുകൾ, വയറുകൾ, കേബിളുകൾ, ഗാർഹിക സ്വിച്ച് ഗിയറുകൾ, എയർ കൂളറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

വി ഗാർഡ് ഓഹരികൾ ഒരു വർഷത്തിൽ 40 ശതമാനമാണ് ഉയർന്നത്. 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 350 രൂപയ്ക്കടുത്താണ് വ്യാപാരം നടന്നത്.

X
Top