ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

സൺഫ്ളെയിമിനെ ഏറ്റെടുക്കാൻ വി-ഗാർഡ് ഇൻഡസ്‌ട്രീസ്

കൊച്ചി: കൺസ്യൂമർ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നരംഗത്തെ പ്രമുഖരായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് ഡൽഹി ആസ്ഥാനമായ കിച്ചൺ അപ്ളയൻസസ് സ്ഥാപനമായ സൺഫ്ളെയിം എന്റർപ്രൈസസിനെ (എസ്.ഇ.പി.എൽ) ഏറ്റെടുക്കും.

660 കോടി രൂപയ്ക്ക് സൺഫ്ലെയിമിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്ന നടപടികൾ ജനുവരി മദ്ധ്യത്തോടെ പൂർത്തിയാക്കും.

അടുക്കള, ഗൃഹോപകരണ ഉത്‌‌പ‌ന്നമേഖലകളിലും വൻ സാന്നിദ്ധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യാതലത്തിൽ വിപണനശൃംഖലയുള്ള സൺഫ്ളെയിമിനെ വി-ഗാർഡ് സ്വന്തമാക്കുന്നത്. വിറ്റുവരവ്, വായ്‌പ എന്നിവവഴിയാണ് ഏറ്റെടുക്കലിനുള്ള പണം കണ്ടെത്തുക.

വി-ഗാർഡിന്റെ വികസനയാത്രയിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഈ ഏറ്റെടുക്കലെന്ന് വി-ഗാർഡ് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.

സൺഫ്ളെയിമിന്റെ മികച്ച ഉത്പന്ന വികസനശേഷി, അത്യാധുനികമായ പുതിയ ഉത്പാദന പ്ളാന്റ് എന്നിവ ഇന്ത്യയിലെ മുൻനിര കിച്ചൺ അപ്ളയൻസസ് ബ്രാൻഡായി മാറാൻ വി-ഗാർഡിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൃഹോപകരണരംഗത്ത് ഇന്ത്യയിലെ മുൻനിര ബ്രാൻഡാകാൻ ഏറ്റെടുക്കൽ വി-ഗാ‌ർഡിന് നേട്ടമാകുമെന്ന് സൺഫ്ളെയിം മാനേജിംഗ് ഡയറക്‌ടർ കെ.എൽ.വെർമ പറഞ്ഞു.

സൺഫ്ളെയിമിന്റെ ഉത്‌പന്ന ശ്രേണി, വിപുലമായ വിതരണശൃംഖല എന്നിവ വി-ഗാർഡിന് തുറന്നുനൽകുന്നത് വലിയ അവസരങ്ങളാണെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് സി.ഒ.ഒ വി.രാമചന്ദ്രൻ പറഞ്ഞു.

X
Top