ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യ മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്നതാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ പറഞ്ഞു. ഇത് ഇന്ത്യയെ ഭാവിയിലെ ഏറ്റവും വലിയ വികസന കേന്ദ്രമാക്കി മാറ്റുന്നു. നിരവധി അവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്.

‘ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യവുമാണ്. ഏത് അളവുകോല് വച്ച് നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും മികച്ചതാണ്.

യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയാണ് ലോകത്തിലെ നാല് വലിയ സമ്പദ്വ്യവസ്ഥകള്‍. ഇവയെല്ലാം ഇന്ത്യയേക്കാള്‍ കുറഞ്ഞ വളര്‍ച്ചാ തോതാണ് പ്രകടിപ്പിക്കുന്നത്,സോമനാഥന്‍ പറഞ്ഞു. ആഭ്യന്തര ജനസംഖ്യയും നയങ്ങളും ഇന്ത്യയെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു.

ഇന്ത്യന്‍ പ്രവാസികള്‍ക്കും ഈ നേട്ടങ്ങളില്‍ കാര്യമായ പങ്കുവഹിക്കാനാകും.’ഭാവിയിലെ ഏറ്റവും വലിയ വികസന അവസരം ഇന്ത്യയാണെന്ന് പറയാം, ധനകാര്യ സെക്രട്ടറി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജനുവരി-മാര്‍ച്ചില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.1 ശതമാനം വളര്‍ന്നു.

പ്രതീക്ഷിച്ചിരുന്ന 5.1 ശതമാനത്തേക്കാള്‍ വളരെ കൂടുതല്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകള്‍ മന്ദഗതിയിലാകുന്ന സാഹചര്യത്തിലും ഇന്ത്യക്ക് ഈ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിയും.

അതേസമയം ഇന്ത്യയുടെ നിലവിലെ പണപ്പെരുപ്പത്തെക്കുറിച്ച് സോമനാഥന്‍ നേരിട്ട് പ്രതികരിച്ചില്ല. പക്ഷേ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 814 ദശലക്ഷം യോഗ്യരായ ഇന്ത്യക്കാര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

X
Top