മുംബൈ: മനോജ് വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്‌സ് അഥവാ വൈഭവ് ജ്വല്ലേഴ്‌സ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഡ്രാഫ്റ്റ് പേപ്പര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡി (സെബി) ന് മുന്‍പാകെ സമര്‍പ്പിച്ചു. 210 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 4.30 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ. പ്രൊമോട്ടര്‍ ഗ്രാന്ധി ഭാരത മല്ലിക രത്‌ന കുമാരി ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.
നിലവില്‍ അവര്‍ക്ക് 75.10 ശതമാനം ഓഹരികളാണുള്ളത്. ബജാജ് കാപിറ്റലും എലാറ കാപിറ്റലുമാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക 8 ഓളം ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനുപയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്‌സില്‍ പറയുന്നു.
12 കോടി ഈ ഷോറൂമുകളുടെ മൂലധനചെലവുകള്‍ക്കായും 160 കോടി രൂപ സ്റ്റോക്ക് വാങ്ങാനുമാണ് വിനിയോഗിക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ വ്യാപക സാന്നിധ്യമുള്ള ചെറുകിട ജ്വല്ലറി ശൃംഖലയാണ് വൈഭവ് ജ്വല്ലേഴ്‌സ്. 8 ടൗണുകളിലും 2 നഗരങ്ങളിലുമായി 8 ഷോറൂമുകള്‍ കമ്പനിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ടയര്‍2,3 നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.
സാമ്പത്തികവര്‍ഷം 2022 വരുമാനം 1693.92 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ജ്വല്ലറിക്കായി. 43.68 കോടി രൂപയാണ് അറ്റാദായം. ഇബിറ്റ മാര്‍ജിന്‍ 6.2 ശതമാനമായി വര്‍ധിച്ചു. ഓഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് 458.53 കോടി രൂപയുടെ കടമാണ് വൈഭവ് ജ്വല്ലറിയ്ക്കുള്ളത്.