Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

3 മാസത്തിനിടയിൽ കോർപറേറ്റ് മേഖലയിലെ 302 നിക്ഷേപ ബിസിനസ് ഡീലുകളുടെ മൂല്യം 1.11 ലക്ഷം കോടി

ഗോള സഹകരണത്തിനുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും സാമ്പത്തിക വളർച്ചയിൽ പ്രകടമാക്കുന്ന ഉത്പതിഷ്ണുതയും നിക്ഷേപ ലോകത്തും ഇന്ത്യയുടെ തിളക്കമേറ്റുന്നു.

ഭാവി വാഗ്ദാനമെന്ന വിശേഷണത്തിന്റെ മാറ്റ് വർധിപ്പിക്കുന്ന വിധമാണ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ – ജൂൺ) രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചയും രേഖപ്പെടുത്തിയത്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വാണിജ്യരംഗത്ത് കൈവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെ ശരിവെക്കുംവിധമാണ് സെപ്റ്റംബർ പാദത്തിൽ ബിസിനസ് ലോകത്ത് അരങ്ങേറിയ നിക്ഷേപ ഇടപാടുകൾ.

ഡീലുകളുടെ മൂല്യം 1.11 ലക്ഷം കോടി

2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം സാമ്പത്തിക പാദത്തിനിടെ ഇന്ത്യൻ ബിസിനസ് ലോകത്തെ നിക്ഷേപ, കൈമാറ്റ ഇടപാടുകളും സജീവമായിരുന്നു. സ്വകാര്യ ഇക്വിറ്റി ഇടപാടുകൾ, ലയനം, ഏറ്റെടുക്കൽ ഉൾപ്പെടെ മൊത്തം 302 നിക്ഷേപ ഡീലുകളാണ് രേഖപ്പെടുത്തിയത്.

ഇതിലെ ആകെ മൂല്യം 1.11 ലക്ഷം കോടി രൂപയാണ് (1,340 കോടി ഡോളർ). ഗ്രാന്റ് തോട്ടൺ ഭാരതിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്റ്റാർട്ടപ്പ്, ഇ-കൊമേഴ്സ്, ഐടി, ഐടി അനുബന്ധ സേവന മേഖലയുമായാണ് നിക്ഷേപ ഇടപാടുകളിൽ 64 ശതമാനവും സംഭാവന ചെയ്തത്. അമേരിക്കൻ പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും ആഗോള വ്യാപാരത്തിൽ ഇടിവും ദൃശ്യമാകുന്ന വേളയിലാണ് ഈ ബിസിനസ് ഡീലുകൾ നടക്കുന്നതെന്നതും ശ്രദ്ധേയം.

അതേസമയം നിക്ഷേപ മൂല്യങ്ങളുടെ കാര്യത്തിൽ ഇ-കൊമേഴ്സാണ് മുന്നിലുള്ളത്. തുടർന്ന് ഫാർമ, ഐടി, റീട്ടെയിൽ എന്നിവയും നിൽക്കുന്നു. ഈ നാല് മേഖലകളാണ് സെപ്റ്റംബർ പാദകാലയളവിലെ നിക്ഷേപ ഇടപാടുകളുടെ മൂല്യത്തിന്റെ 60 ശതമാനത്തിലധികവും നൽകിയത്.

ലയനവും ഏറ്റെടുക്കലും

ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ജൂലൈ – സെപ്റ്റംബർ ത്രൈമാസ കാലയളവിൽ കോർപറേറ്റ് നടപടികളിൽ മുന്നിലുള്ളത് ലയനവും ഏറ്റെടുക്കലുമാകുന്നു. ഇത്തരത്തിലുള്ള 82 ഇടപാടുകളിൽ നിന്നും 64,000 കോടിയാണ് (770 കോടി ഡോളർ) കൈമാറ്റം ചെയ്യപ്പെട്ടത്.

രണ്ടാം സാമ്പത്തിക പാദത്തിനിടയിലെ ഇടപാടുകളുടെ എണ്ണത്തിൽ 4 ശതമാനവും മൂല്യത്തിൽ 243 ശതമാനം വീതവും വളർച്ച രേഖപ്പെടുത്തി. ഏറ്റവും വലിയ അഞ്ച് ലയന ഏറ്റെടുക്കൽ നടപടികളിൽ നിന്നാണ് ഈ വിഭാഗത്തിലേക്കുള്ള 53 ശതമാനവും സംഭാവന ചെയ്തത്.

സ്വകാര്യ ഇക്വിറ്റി

അതേസമയം സ്വകാര്യ ഇക്വിറ്റി മേഖലയിൽ സെപ്റ്റംബർ ത്രൈമാസ കാലയളവിൽ മങ്ങിയ പ്രകടനമാണ് രേഖപ്പെടുത്തിയത്. മൊത്തം 220 ഇടപാടുകളിൽ നിന്നായി 47,500 കോടിയാണ് (570 കോടി ഡോളർ) കൈമറിഞ്ഞത്.

ജൂൺ സാമ്പത്തിക പാദവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ ത്രൈമാസ കാലയളവിൽ നടന്ന സ്വകാര്യ ഇടപാടുകളുടെ എണ്ണത്തിൽ 17 ശതമാനവും മൂല്യത്തിൽ 49 ശതമാനം വീതവും ഇടിവാണ് കുറിച്ചത്.

ഏറ്റവും വലിയ അഞ്ച് സ്വകാര്യ ഇക്വിറ്റി ഇടപാടുകളാണ് മൊത്തം മൂല്യത്തിൽ 42 ശതമാനവും സംഭാവന ചെയ്തത്. ഇതിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 8,300 കോടിയുടെ നിക്ഷേപമാണ് മുന്നിലുള്ളത്.

X
Top