Alt Image
രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

ക്രിപ്റ്റോകറൻസികളുടെ മൂല്യം ഉയരുന്നു; ബിറ്റ്‍കോയിൻ പുതിയ ഉയരങ്ങൾ തൊട്ടേക്കും

ബിറ്റ്കോയിൻ്റെ മൂല്യം കുതിക്കുന്നു. സ‍ർവകാല റെക്കോഡിൽ എത്തുമോ? അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡൻ്റായതോടെ വെ‍ർച്വൽ കറൻസികൾക്ക് പ്രത്യേകിച്ച് ക്രിപ്റ്റോകറൻസികൾക്ക് നേട്ടമാണ്. ഏറ്റവും ഉയർന്ന മൂല്യമാണിപ്പോൾ ബിറ്റ്‌കോയിനുള്ളത്.

നവംബർ 12 ചൊവ്വാഴ്‌ച ബിറ്റ്‌കോയിൻ 89,000 ഡോളറിലെത്തിയിരുന്നു. ഇപ്പോൾ 90,733 ഡോളറായി ബിറ്റ്കോയിൻ മൂല്യം കുതിച്ചിരിക്കുകയാണ്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് തന്നെയാണ് ബിറ്റ്കോയിന്റെ ഈ കുതിപ്പിന് പിന്നിൽ.

2011-ൽ ബിറ്റ്‌കോയിൻ്റെ വില വെറും ഒരു ഡോളർ മാത്രമായിരുന്നു. 2011 ജൂണിൽ 29.60 ഡോളർ ഉയർന്ന നിരക്കിൽ വില എത്തിയിരുന്നു. പിന്നീട് ക്രിപ്‌റ്റോകറൻസി വിപണികയിൽ ഇടിവുണ്ടായി. വില അഞ്ചു ഡോളറായി കുറഞ്ഞു.

ക്രിപ്‌റ്റോകറൻസി വിപണിയിൽ അനിശ്ചിത്വം സ്ഥിരമാണ്. 2009 മുതൽ, ഇത് നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്. 2024 ബിറ്റ്കോയിനെ സംബന്ധിച്ച ഗുണകരമായി.യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഏകദേശം 11 സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം നൽകിയത് വഴിത്തിരിവായി.

ഇത് ബിറ്റ്‌കോയിൻ്റെ നിയമസാധുത ഉറപ്പാക്കി. ഇപ്പോൾ നേരത്തത്തെ എല്ലാ റെക്കോർഡുകളും തകർത്ത് 93,400 ഡോളർ എന്ന ഉയർന്ന നിലവാരത്തിൽ എത്തിയിരിക്കുകയാണ് വില.

യുഎസ് ക്രിപ്റ്റോ തലസ്ഥാനമാകുമോ?
ഏകദേശം 30-40 ശതമാനം ആളുകൾ വരെ ഇപ്പോൾ ക്രിപ്‌റ്റോ കറൻസി കൈവശം വച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്‌റ്റോ വിപണിയാണ് യുഎസ്. യുഎസ് പ്രസിഡൻ്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബിറ്റ്കോയിൻ വില റെക്കോർഡ് ഭേദിച്ച് ഇങ്ങനെ കുതിക്കുന്നത് എന്ന് ബിറ്റ്കോയിൻ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

പെട്ടെന്നുള്ള മുന്നേറ്റത്തിന് മറ്റ് കാര രണങ്ങളും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസിഡൻഷ്യൽ പ്രചാരണ വേളയിൽ ട്രംപ് ക്രിപ്‌റ്റോ കറൻസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ ട്രംപ് സംഭാവനയായി ക്രിപ്‌റ്റോകറൻസികൾ സ്വീകരിച്ചിരുന്നു.

ട്രംപ് ഭരണകൂടം ക്രിപ്‌റ്റോ ഫ്രണ്ട്‌ലി ആയിരിക്കുമെന്ന സൂചന നേരത്തെ തന്നെ നിക്ഷേപകർക്ക് ലഭിച്ചിരുന്നു. ഇത് കൂടുതൽ നിക്ഷേപകരെ ക്രിപ്റ്റോയിലേക്ക് ആകർഷിക്കുന്നുണ്ട്.

ട്രംപിൻ്റെ ക്രിപ്‌റ്റോ അനുകൂല നിലപാട് യുഎസിൻ്റെ സാമ്പത്തിക ശക്തിയെ ശക്തിപ്പെടുത്തുമെന്നും ഈ രംഗത്തെ നവീകരണത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയെ ‘ക്രിപ്‌റ്റോ തലസ്ഥാനം’ ആക്കുമെന്നാണ ട്രംപിൻ്റെ അവകാശ വാദം.. ട്രംപും അദ്ദേഹത്തിൻ്റെ മൂന്ന് മക്കളായ ഡൊണാൾഡ് ജൂനിയർ, എറിക്, ബാരൺ എന്നിവരും ഏറ്റവും പുതിയ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ തുടങ്ങിയിരുന്നു. ഇത് ക്രിപ്റ്റോയെ അനുകൂലിക്കുന്നതാണ്.

X
Top