ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വന്ദേഭാരത് ട്രെയിനിൽ താൽപ്പര്യം പ്രകടിപ്പിച്ച് അർജൻറീനയും ചിലിയും

ന്താരാഷ്ട്ര രംഗത്തും ശ്രദ്ധേയമാകുകയാണ് വന്ദേഭാരത് എക്സ്‍പ്രസ്. കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ച് ചിലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളും.

വന്ദേഭാരത് രാജ്യത്ത് വിജയമാക്കിയതിന് പിന്നാലെ ആഗോള റെയിൽവേ വ്യവസായ രംഗത്തും ശ്രദ്ധേയമാക്കുകയാണ് സ‍ർക്കാർ. സെമി-ഹൈ സ്പീഡ് ഫീച്ചറുകൾ മാത്രമല്ല വന്ദേഭാരതിൻെറ എഞ്ചിൻ-ലെസ് ഡിസൈൻ മോഡലും ഏറെ കയ്യടി നേടുന്നുണ്ട്.

വന്ദേ ഭാരത് എക്സ്‍പ്രസ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിൻെറ സാധ്യതകളെക്കുറിച്ച് റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ചെയർമാൻ രാഹുൽ മിഥൽ ആണ് സൂചിപ്പിച്ചത്. ‌

ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ്. തെക്കൻ അമേരിക്കൻ രാജ്യങ്ങളിലെ വൈദ്യുതീകരിച്ച ബ്രോഡ്ഗേജ് റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമാണ് വന്ദേഭാരത് എന്നതാണ് ശ്രദ്ധേയമായ ഘടകം.

വന്ദേഭാരതിൻെറ കയറ്റുമതി സത്യമായാൽ ഇന്ത്യയുടെ നൂതന റെയിൽ സാങ്കേതികവിദ്യ അന്താരാഷ്ട്ര വിപണികളിലൂടെ മികച്ച ലാഭ സാധ്യത നൽകുകയും ചെയ്യും. ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഐസിഎഫിന് മുന്നിലുള്ളത് വെല്ലിവിളി
വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നേരത്തെ റെയിൽവേ സൂചിപ്പിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നിന്ന് ട്രെയിനുകളുടെ കയറ്റുമതി ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചത്.

വന്ദേ ഭാരത് ട്രെയിനുകളുടെ സ്റ്റാൻഡേർഡ് ഗേജ് പതിപ്പ് വികസിപ്പിക്കുന്നതിന് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി നേതൃത്വം നൽകുമെന്നും റെയിൽവേ മന്ത്രി സൂചിപ്പിച്ചിരുന്നു. ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് ഐസിഎഫിന് പ്രാമുഖ്യം ലഭിച്ചേക്കും.

പുതിയ റോളിംഗ് സ്റ്റോക്കിൻ്റെ നിർമ്മാണം, പരിശോധന, അന്താരാഷ്ട്ര നിലവാരത്തിലെ പരിശോധനകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയാണിത്.

ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേതെന്ന് റെയിൽവേ മന്ത്രി പറയുന്നു.

ലോകോത്തര നിലവാരമുള്ള അമൃത് ഭാരത് ട്രെയിൻ 454 രൂപയ്ക്ക് 1,000 കിലോമീറ്റർ യാത്ര വാഗ്ദാനം ചെയ്യുന്നു.

യുവാക്കൾക്കിടയിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ജനപ്രീതി എടുത്തുകാട്ടിയ അദ്ദേഹം വരും വർഷങ്ങളിൽ 400 മുതൽ 500 വരെയെങ്കിലും രാജ്യത്ത് നിർമ്മിക്കും എന്നും കൂട്ടിച്ചേർത്തു.

X
Top