![](https://www.livenewage.com/wp-content/uploads/2023/10/vande_bharath_820x450.webp)
ചെന്നൈ: പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്നിന്ന് ദക്ഷിണറെയില്വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് തീവണ്ടി എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്വീസ് നടത്താന് സാധ്യത.
കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ് വന്ദേഭാരത് തീവണ്ടികള് ആറ് സോണുകള്ക്കായി അനുവദിച്ചിരുന്നു.
ദക്ഷിണറെയില്വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്വീസ് നടത്തുന്നതിന്റെ സാധ്യതകള് ആരാഞ്ഞുവരുകയാണ്.
രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആര്. ബെംഗളൂരു റെയില്വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും.
തൃശ്ശൂര്, പാലക്കാട്, കോയമ്പത്തൂര്, ഈറോഡ്, സേലം എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്വേവൃത്തങ്ങള് അറിയിച്ചു.