Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത് വരുന്നു; പ്രഖ്യാപനം 25ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായേക്കും

ചെന്നൈ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ.

വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്.

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പുകൾ വന്നിട്ടില്ലെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ട്രാക്ക്, സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ട് ആഴ്ചകളിലായി നടത്തും.

ഐ.സി.എഫിൽ എട്ടു കോച്ചുകൾ അടങ്ങിയ മൂന്ന് റേക്കുകൾ തയ്യാറായിട്ടുണ്ട്. എല്ലാമാസവും നാലോ അഞ്ചോ റേക്കുകൾ തയ്യാറാക്കാനുള്ള ജോലിയാണ് നടക്കുന്നത്.

കേന്ദ്ര ബജറ്റ് അവതരണവേളയിൽ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, മഹാരാഷ്ട്രയിലെ ലാത്തൂർ കോച്ച് ഫാക്ടറി, ഹരിയാണയിലെ സോനിപത്ത് കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽനിന്നുകൂടി വന്ദേഭാരതിന്റെ കോച്ചുകൾ നിർമിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ, ഇവിടങ്ങളിൽ ഇതിനുള്ള അടിസ്ഥാനസൗകര്യമൊന്നും ഒരുക്കിയിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോൾ പെരമ്പൂരിൽമാത്രമാണ് കോച്ചുകൾ നിർമിക്കുന്നത്.

X
Top